44 ല​ക്ഷം രൂ​പ ചെ​ല​വി​ൽ സ്മാ​ർ​ട്ടാ​യി ഏ​നാ​ത്ത് വി​ല്ലേ​ജ് ഓ​ഫീ​സ്
Wednesday, January 22, 2020 10:52 PM IST
അ​ടൂ​ർ: കേ​ര​ള സ​ർ​ക്കാ​ർ 2018 - 19 സാ​ന്പ​ത്തി​ക വ​ർ​ഷം ഏ​നാ​ത്ത് സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് നി​ർ​മി​ക്കു​ന്ന​തി​നാ​യി 44 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്ര​മാ​ണു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു പൂ​ർ​ത്തീ​ക​രി​ച്ച​ത്. റ​വ​ന്യു വ​കു​പ്പി​ന്‍റെ പ​രി​ധി​യി​ലു​ള്ള 4.25 സെ​ന്‍റ് സ്ഥ​ല​ത്ത് 1471 ച​തു​ര​ശ്ര അ​ടി​യി​ലാ​ണ് ഇ​രു​നി​ല​കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ ഒ​ന്പ​ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ജോ​ലി ചെ​യ്യു​ന്ന​തി​നു​ള്ള സ്ഥ​ലം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ റെ​ക്കോ​ഡ് റൂം, ​ഡൈ​നിം​ഗ് ഹാ​ൾ, ശൗ​ചാ​ല​യം എ​ന്നി​വ​യും താ​ഴ​ത്തെ നി​ല​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള കാ​ത്തി​രി​പ്പ് കേ​ന്ദ്രം, ഫ്ര​ണ്ട് ഓ​ഫീ​സ്, ശൗ​ചാ​ല​യം എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും അ​ല്ലാ​ത്ത​വ​ർ​ക്കും സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ലാ​ണു നി​ർ​മാ​ണം. ഓ​ഫീ​സി​ന് ആ​വ​ശ്യ​മാ​യ ഫ​ർ​ണി​ച്ച​ർ ഇ​ല​ക്ട്രി​ഫി​ക്കേ​ഷ​ൻ, പ്ലം​ബിം​ഗ് ജോലികൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ണി​ക​ൾ നേ​ര​ത്തെ ത​ന്നെ പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു.
ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ വി​ല്ലേ​ജ് ഓ​ഫീ​സ് സ​ജ്ജ​മാ​കു​ന്ന​തോ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​കും.