കാ​വും​ഭാ​ഗം - കു​റ്റ​പ്പു​ഴ റോ​ഡി​ൽ ന​ട​പ്പാ​ത​യ്ക്ക് 25 ല​ക്ഷം
Friday, January 24, 2020 10:58 PM IST
തി​രു​വ​ല്ല: കാ​വും​ഭാ​ഗം - മു​ത്തൂ​ർ - കു​റ്റ​പ്പു​ഴ റോ​ഡി​ൽ ന​ട​പ്പാ​ത നി​ർ​മി​ക്കു​ന്ന​തി​നാ​യി ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ അ​റി​യി​ച്ചു. കാ​വും​ഭാ​ഗം - മു​ത്തൂ​ർ - കു​റ്റ​പ്പു​ഴ റോ​ഡ് 5.5 കോ​ടി രൂ​പ മു​ട​ക്കി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ച്ചി​രു​ന്നു.
കു​റ്റ​പ്പു​ഴ - മു​ത്തൂ​ർ റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി സ്വ​മേ​ധ​യാ സ്ഥ​ലം വി​ട്ടു ന​ൽ​കി​യ​വ​ർ​ക്ക് മ​തി​ൽ കെ​ട്ടി കൊ​ടു​ത്ത​തു കാ​ര​ണം ന​ട​പ്പാ​ത നി​ർ​മി​ക്കു​ന്ന​തി​ന് പ​ണം തി​ക‍​യാ​തെ വ​ന്നു. ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​യി ക​ഴി​ഞ്ഞ ഈ ​നി​ർ​മാ​ണ​ത്തി​ന്‍റെ ചു​മ​ത​ല പൊ​തു​മ​രാ​മ​ത്ത് റോ​ഡ്സ് വി​ഭാ​ഗ​ത്തി​നാ​ണ്.