വേ​ന​ൽ രൂ​ക്ഷ​മാ​യി, ഇ​ട​മു​റി എ​ച്ച്എ​സ്എ​സി​ൽ വെ​ള്ള​മി​ല്ല
Friday, January 24, 2020 10:58 PM IST
റാ​ന്നി: കു​ടി​വെ​ള്ള​മി​ല്ലാ​തെ വ​ല​ഞ്ഞ് ഇ​ട​മു​റി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും. വേ​ന​ൽ ആ​രം​ഭി​ച്ച​തോ​ടെ സ്കൂ​ളി​ലെ കി​ണ​ർ വ​റ്റി.

ഇ​തോ​ടെ വ​ല​ഞ്ഞ​ത് സ്കൂ​ൾ അ​ധി​കൃ​ത​രാ​ണ്.ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള വെ​ള്ളം പോ​ലു​മി​ല്ലാ​താ​യ​തോ​ടെ വി​ല കൊ​ടു​ത്ത് വാ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​യി. 2000 ലി​റ്റ​ർ വെ​ള്ള​ത്തി​ന് വി​ല 650 രൂ​പ മു​ത​ൽ മു​ക​ളി​ലേ​ക്കാ​ണ്. ഇ​ത് അ​ധ്യാ​പ​ക​രു​ടെ കൈ​യി​ൽ നി​ന്നു​ത​ന്നെ ന​ൽ​ക​ണം. ഇ​ത്ത​ര​ത്തി​ൽ വെ​ള്ളം വി​ല കൊ​ടു​ത്തു വാ​ങ്ങാ​ൻ തു​ട​ങ്ങി​യ​തോ​ടെ അ​ധ്യാ​പ​ക​രും ബു​ദ്ധി​മു​ട്ടി​ലാ​യി.കു​ടി​വെ​ള്ള​മി​ല്ലാ​താ​യ​തോ​ടെ സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി ന​ട​ത്തി​പ്പ് ത​ന്നെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. സ്കൂ​ളു​ക​ൾ​ക്ക് വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പേ​രി​ൽ സ​ർ​ക്കാ​ർ ഫ​ണ്ടു​ക​ൾ അ​നു​വ​ദി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും സ്കൂ​ളി​നോ കു​ട്ടി​ക​ൾ​ക്കോ പ്ര​യോ​ജ​നം ചെ​യ്യു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. മു​ന്പ് മാ​ർ​ച്ചി​ലാ​ണ് ജ​ല​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ങ്കി​ലും ഇ​ത്ത​വ​ണ ജ​നു​വ​രി​യി​ൽ ത​ന്നെ വേ​ന​ൽ രൂ​ക്ഷ​മാ​യി. സ്കൂ​ളി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന്‍റെ വി​വ​രം ജ​ന​പ്ര​തി​നി​ധി​ക​ളേ​യും ബ​ന്ധ​പ്പെ​ട്ട​വ​രേ​യും പി​ടി​എ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റി​യി​ക്കു​ക​യും നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഇ​തു​വ​രെ​യു​ണ്ടാ​യി​ട്ടി​ല്ല.സ്കൂ​ളി​ന് മു​ന്നി​ലെ റോ​ഡി​ലൂ​ടെ പെ​രു​ന്തേ​ന​രു​വി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് ക​ണ​ക്ഷ​ൻ പോ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​ലൂ​ടെ വെ​ള്ള​മെ​ത്തി​യി​ട്ട് മാ​സ​ങ്ങ​ളാ​യി. മ​ഠ​ത്തും​ചാ​ൽ - മു​ക്കൂ​ട്ടു​ത​റ റോ​ഡ് നി​ർ​മാ​ണ​ത്തി​നി​ടെ പൈ​പ്പു​ക​ൾ ത​ക​ർ​ന്ന​താ​ണ് കാ​ര​ണം.

ഇ​പ്പോ​ൾ നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പി​ടീ​ൽ മു​ക്ക​ട- ഇ​ട​മ​ണ്‍ - അ​ത്തി​ക്ക​യം റോ​ഡി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ട​മു​റി ക്ഷേ​ത്രം ജം​ഗ്ഷ​ൻ വ​ഴി അ​ത് പു​ള്ളി​ക്ക​ല്ല് ഭാ​ഗ​ത്തേ​ക്കാ​ണ് പോ​കു​ന്ന​ത്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​നു​വ​ദി​ക്കു​ന്ന​തി​ന് മു​ന്പ് നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ച മ​ഴ​വെ​ള്ള സം​ഭ​ര​ണി മു​ഴു​വ​ൻ ചോ​ർ​ച്ച​യാ​യ​തി​നാ​ൽ ഇ​പ്പോ​ൾ പ്ര​യോ​ജ​നം ചെ​യ്യു​ന്നി​ല്ല. അ​ടു​ത്ത സ​മ​യ​ത്ത് കി​ണ​ർ റീ​ചാ​ർ​ജിം​ഗി​നാ​യി പ​ദ്ധ​തി​യു​ണ്ടാ​ക്കി​യി​രു​ന്നു. അ​തി​ലേ​ക്ക് സ്ഥാ​പി​ച്ച പൈ​പ്പു​ക​ൾ വ​ഴി ടാ​ങ്കി​ൽ വെ​ള്ള​മെ​ത്തി​ല്ല. സ്കൂ​ളി​ൽ ഇ​പ്പോ​ൾ കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ക്ഷ​ക ക്ഷേ​മ വ​കു​പ്പു​മാ​യി ചേ​ർ​ന്ന് ശീ​ത​കാ​ല പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ചി​രു​ന്നു. അ​തും വെ​ള്ളം ന​ന​യ്ക്കാ​നി​ല്ലാ​തെ ക​രി​ഞ്ഞു​ണ​ങ്ങു​ന്ന സ്ഥി​തി​യാ​ണ്.