ഉ​ത്പ​ന്ന​ങ്ങ​ളി​ലെ മി​ക​വു​മാ​യി കു​ടും​ബ​ശ്രീ
Saturday, January 25, 2020 10:59 PM IST
പ​ത്ത​നം​തി​ട്ട ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ത്തി​യ കു​ടും​ബ​ശ്രീ​യു​ടെ പ്ര​കൃ​തി സൗ​ഹൃ​ദ ഉ​ത്പ​ന്ന പ്ര​ദ​ർ​ശ​ന​വും വി​പ​ണ​ന​വും ശ്ര​ദ്ധേ​യ​മാ​യി. ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഗു​ണ​നി​ല​വാ​ര​മു​ള്ള പ്ര​കൃ​തി സൗ​ഹൃ​ദ കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.

ചി​ര​ട്ട​ഗ്ലാ​സ്, ചി​ര​ട്ട​ത്ത​വി, സ്പൂ​ണ്‍, തെ​ങ്ങി​ൻ ത​ടി​യി​ൽ നി​ർ​മി​ച്ച ച​ട്ടു​കം, പ​പ്പ​ടം​കു​ത്തി, ത​ടി കൊ​ണ്ടു നി​ർ​മി​ച്ച വാ​ൽ​ക്ക​ണ്ണാ​ടി, പാ​ള​പ്പാ​ത്രം, ചെ​റി​യ സ​ഞ്ചി​ക​ൾ, മു​ള​കൊ​ണ്ട് നി​ർ​മി​ച്ച ഫ്ള​വ​ർ വെ​യ്സ്, മു​ള​യി​ൽ നി​ർ​മി​ച്ച കീ​ച്ചെ​യി​നു​ക​ൾ, പേ​പ്പ​ർ​പേ​ന, രാ​മ​ച്ചം, വി​വി​ധ ത​ര​ത്തി​ലു​ള്ള ഫോ​ട്ടോ ഫ്രെ​യി​മു​ക​ൾ, വി​വി​ധ നി​റ​ത്തി​ലും വ​ലു​പ്പ​ത്തി​ലു​ള്ള തു​ണി സ​ഞ്ചി​ക​ൾ, ബാ​ഗു​ക​ൾ, ചേ​ളാ​വ് തു​ട​ങ്ങി​യ​വ വി​വി​ധ സ്റ്റാ​ളു​ക​ളി​ലാ​യി ഒ​രു​ക്കി. 32 യൂ​ണി​റ്റി​ൽ നി​ന്നും 41 കു​ടും​ബ​ശ്രീ തൊ​ഴി​ലാ​ളി​ക​ളു​ടെ സ്റ്റാ​ളു​ക​ളാ​യി​രു​ന്നു ടൗ​ണ്‍​ഹാ​ളി​ൽ അ​ണി​നി​ര​ന്ന​ത്.