സ്‌​കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം ക​ര്‍​ശ​ന​മാ​യും ത​ട​യും ‌
Saturday, January 25, 2020 11:02 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ സ്‌​കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നാ​യി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ക​ള​ക്ട​റേ​റ്റി​ല്‍ എ​ഡി​എ​മ്മി​ന്‍റെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ ത​ല വ്യാ​ജ​മ​ദ്യ നി​യ​ന്ത്ര​ണ സ​മി​തി യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

എ​ഡി​എം അ​ല​ക്‌​സ് പി. ​തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം ചേ​ര്‍​ന്ന​ത്.ല​ഹ​രി​ക്കെ​തി​രേ 30ന് ​വൈ​കു​ന്നേ​രം യു​വ​ജ​ന​സം​ഘ​ട​ന​ക​ളു​ടെ നേ​തൃത്വ​ത്തി​ല്‍ ല​ഹ​രി വി​മു​ക്ത ബോ​ധ​വ​ത്ക​ര​ണ ദീ​പം തെ​ളി​ക്ക​ല്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ എ​ന്‍. കെ. ​മോ​ഹ​ന്‍​കു​മാ​ര്‍ പ​റ​ഞ്ഞു.

ല​ഹ​രി വി​മു​ക്ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ താ​ഴേ​ത​ട്ടി​ലേ​ക്കു വ്യാ​പി​പ്പി​ക്ക​ണ​മെ​ന്നും ജി​ല്ല​യി​ലെ എ​ക്സൈ​സ്-​പോ​ലീ​സ് വി​ഭാ​ഗ​ങ്ങ​ള്‍ ഇ​തി​നാ​യി ഒ​രു​മി​ച്ച് പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നു. കു​ട്ടി​ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നു മാ​താ​പി​താ​ക്ക​ള്‍ കൂ​ടു​ത​ള്‍ ശ്ര​ദ്ധ​ചെ​ലു​ത്ത​ണ​മെ​ന്ന് വി​വി​ധ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ യോ​ഗ​ത്തി​ല്‍ നി​ര്‍​ദേ​ശി​ച്ചു. എ​ല്ലാ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളും സ്‌​കൂ​ളു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു സ​മി​തി ഇ​തി​നാ​യി കൂ​ട​ണ​മെ​ന്നും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്ത​ണ​മെ​ന്നും ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം ​പ​റ​ഞ്ഞു.

വ്യാ​ജ​മ​ദ്യ നി​യ​ന്ത്ര​ണ സ​മി​തി യോ​ഗ​ത്തി​ല്‍ എം​എ​ല്‍​എ​മാ​ര്‍ കൂ​ടി പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് എ​ഡി​എം അ​ല​ക്സ് പി. ​തോ​മ​സ് അ​ഭ്യ​ര്‍​ഥി​ച്ചു. രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ വാ​ള​കം ജോ​ണ്‍, പി.​കെ ഗോ​പി, ബി.​ഷാ​ഹു​ല്‍ ഹ​മീ​ദ്, നൗ​ഷാ​ദ് ക​ണ്ണം​ക​ര, കേ​ര​ള മ​ദ്യ​നി​രോ​ധ​ന സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യ​ച​ന്ദ്ര​ന്‍ ഉ​ണ്ണി​ത്താ​ന്‍, മ​ദ്യ വ​ര്‍​ജ​ന സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി എ​ബ്ര​ഹാം, വി​വി​ധ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.‌