ല​ഹ​രി​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി എ​ക്സൈ​സ്-​പോ​ലീ​സ് വ​കു​പ്പു​ക​ള്‍ സ​ജീ​വം ‌
Saturday, January 25, 2020 11:02 PM IST
പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 18 മു​ത​ല്‍ ജ​നു​വ​രി 22 വ​രെ ജി​ല്ല​യി​ല്‍ ന​ട​ത്തി​യ എ​ന്‍​ഫോ​ഴ്‌​സ്മെ​ന്‍റ് ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ഏ​ഴ് എ​ക്സൈ​സ് റേ​ഞ്ചു​ക​ളി​ലേ​യും നി​ല​യ്ക്ക​ല്‍, പ​മ്പ, സ​ന്നി​ധാ​നം താ​ത്കാ​ലി​ക റേ​ഞ്ചു​ക​ളു​ടേ​യും പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടെ 1378 റെ​യ്ഡു​ക​ള്‍ ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ എ​ന്‍. കെ ​മോ​ഹ​ന്‍​കു​മാ​ര്‍ പ​റ​ഞ്ഞു.

104 അ​ബ്കാ​രി കേ​സു​ക​ളി​ലാ​യി 93 പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും ജി​ല്ല​യി​ല്‍ 26 എ​ന്‍​ഡി​പി​എ​സ് കേ​സു​ക​ളി​ലാ​യി 22 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 3065 കോ​ട്പ കേ​സു​ക​ളി​ലാ​യി 93.35 ഗ്രാം ​നി​രോ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത് 6,21,400 രൂ​പ പി​ഴ ഈ​ടാ​ക്കി. 933 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.

ജി​ല്ല​യി​ലെ വ​ന​മേ​ഖ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 985 ലി​റ്റ​ര്‍ കോ​ട ക​ണ്ടെ​ടു​ത്തു. 77 ലി​റ്റ​ര്‍ വി​ദേ​ശ മ​ദ്യ​വും 29.4 ലി​റ്റ​ര്‍ ബി​യ​ര്‍, 42.75 ലി​റ്റ​ര്‍ അ​രി​ഷ്ടം എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്ത് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ ഡി​സം​ബ​ര്‍ 18 മു​ത​ല്‍ ജ​നു​വ​രി 22 വ​രെ​യു​ള​ള കാ​ല​യി​ള​വി​ല്‍ 3023 വാ​ഹ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ക​ള​ള് ഷാ​പ്പി​ല്‍ 793 പ​രി​ശോ​ധ​ന ന​ട​ത്തി 70 സാ​മ്പി​ളു​ക​ള്‍ രാ​സ​പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു.

ബാ​റു​ക​ള്‍, ബി​യ​ര്‍ ആ​ൻ​ഡ് വൈ​ന്‍ പാ​ര്‍​ല​റു​ക​ള്‍, ബി​വ​റേ​ജ് ഔട്ട്‌ലെറ്റു​ക​ള്‍ എ​ന്നി​വ​യി​ലും പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി.2019 ഡി​സം​ബ​റി​ല്‍ ജി​ല്ല​യി​ല്‍ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി എ​ന്‍​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​രം 18 കേ​സു​ക​ളും പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പി​ച്ച​തി​ന് 98 കേ​സു​ക​ളും എ​ടു​ത്തി​ട്ടു​ണ്ട്. കോ​ട്പ ആ​ക്ട് പ്ര​കാ​രം 16 കേ​സു​ക​ളും, മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​ന് 766 കേ​സു​ക​ളും സെ​ഷ​ന്‍ 118(എ) ​പ്ര​കാ​രം 158 കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.‌‌