പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മ​ക​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ് ‌
Saturday, January 25, 2020 11:04 PM IST
പ​ത്ത​നം​തി​ട്ട: പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മ​ക​നു ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും.
റാ​ന്നി അ​ടി​ച്ചി​പ്പു​ഴ ഇ​ല​വു​ങ്ക​ല്‍ വാ​സു (57)വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് മ​ക​ന്‍ ബി​ജോ​യി​യെ (31) പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

2017 ജ​നു​വ​രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യെ​ന്ന പേ​രി​ല്‍ വാ​സു താ​മ​സി​ച്ചു​വ​ന്ന വീ​ടി​ന്‍റെ കി​ട​പ്പു​മു​റി​യി​ല്‍ വ​ടി കൊ​ണ്ട് അ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്പി​ച്ച​ശേ​ഷം വാ​യി​ലും ക​ഴു​ത്തി​ലും തു​ണി ചു​റ്റി ശ്വാ​സം​മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.
റാ​ന്നി പോ​ലീ​സ് സി​ഐ ആ​യി​രു​ന്ന എ​സ്. ന്യൂ​മാ​ന്‍ ചാ​ര്‍​ജ് ചെ​യ്ത കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡീ​ഷ​ണ​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​ര്‍ പി.​ജെ. ഏ​ബ്ര​ഹാം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി. ‌