കെ​പി​സി​സി​യി​ല്‍ ര​ണ്ട് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍, ജി​ല്ല​യ്ക്ക് അം​ഗീ​കാ​ര​മാ​യി
Saturday, January 25, 2020 11:04 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ നി​ന്ന് ഇ​താ​ദ്യ​മാ​യി കെ​പി​സി​സി​യി​ല്‍ ര​ണ്ട് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രെ ല​ഭി​ച്ചു. പാ​ര്‍​ട്ടി​യി​ലെ സീ​നി​യ​ര്‍ അം​ഗ​വും മു​ന്‍ എം​എ​ല്‍​എ​യു​മാ​യ കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​രെ​യും കെ​പി​സി​സി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പ​ഴ​കു​ളം മ​ധു​വി​നെ​യു​മാ​ണ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യി നി​യ​മി​ച്ചി​ട്ടു​ള്ള​ത്.പാ​ര്‍​ട്ടി​യി​ല്‍ വി​വി​ധ പ​ദ​വി​ക​ള്‍ വ​ഹി​ച്ചി​ട്ടു​ള്ള ശി​വ​ദാ​സ​ന്‍ നാ​യ​ര്‍ നി​ല​വി​ല്‍ കെ​പി​സി​സി എ​ക്‌​സി​ക്യൂ​ട്ടീ​വം​ഗ​മാ​യി​രു​ന്നു.

പ​ത്തു​വ​ര്‍​ഷം എം​എ​ല്‍​എ, പ​ത്ത​നം​തി​ട്ട ഡി​സി​സി പ്ര​സി​ഡ​ന്റ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന കാ​ര്‍​ഷി​ക​വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡന്‍റ് സ്ഥാ​ന​ങ്ങ​ളും അ​ദ്ദേ​ഹം വ​ഹി​ച്ചു. സം​ഘ​ട​നാ രം​ഗ​ത്തെ മി​ക​വും വ്യ​ക്ത​മാ​യ അ​ഭി​പ്രാ​യ​ത്തി​ലൂ​ടെ പ്ര​ശ്‌​ന​ങ്ങ​ളെ സ​മീ​പി​ക്കാ​നു​ള്ള ക​ഴി​വു​മാ​ണ് ശി​വ​ദാ​സ​ന്‍ നാ​യ​രെ പു​തി​യ സ്ഥാ​ന​ത്തേ​ക്ക് നി​യോ​ഗി​ക്കാ​ന്‍ പ്രേ​ര​ക​മാ​യ പ്ര​ധാ​ന ഘ​ട​കം.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്‍ എ​ന്ന നി​ല​യി​ല്‍ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ മി​ക​വു കാ​ട്ടി​യ പ​ഴ​കു​ളം മ​ധു​വി​ന് കെ​പി​സി​സി​യി​ല്‍ ല​ഭി​ച്ച സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തും ന​ല്ല​നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​നാ​യ​തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ദ​വി​യി​ലേ​ക്കു​യ​ര്‍​ത്തി​യ​ത്. സെ​ക്ര​ട്ട​റി​യെ​ന്ന നി​ല​യി​ല്‍ പാ​ര്‍​ട്ടി​യി​ല്‍ അ​ദ്ദേ​ഹ​ത്തെ തേ​ടി നി​ര​വ​ധി ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളെ​ത്തി​യി​രു​ന്നു. രാ​ഹു​ല്‍​ഗാ​ന്ധി വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ച്ച​പ്പോ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഏ​ഴു​പേ​രി​ല്‍ ഒ​രാ​ളാ​യി​രു​ന്നു പ​ഴ​കു​ളം മ​ധു.‌