ഇ​ള​മ​ണ്ണൂ​ർ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വം കൊ​ടി​യേ​റി
Sunday, February 16, 2020 11:06 PM IST
ഇ​ള​മ​ണ്ണൂ​ർ: ശ്രീ ​നാ​രാ​യ​ണ​പു​രം മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റ്റോ​ടെ ആ​രം​ഭ​മാ​യി. ഒ​ന്നാം ഉ​ത്സ​വ ദി​വ​സ​മാ​യ ഇ​ന്ന​ലെ ഒ​ന്നി​ന് കൊ​ടി​യേ​റ്റ് സ​ദ്യ, വൈ​കു​ന്നേ​രം ആ​റി​ന് ഭ​ക്ത​ജ​ന​ങ്ങ​ൾ 1001 ദീ​പ​ങ്ങ​ൾ തെ​ളി​യി​ച്ച് ഭ​ഗ​വാ​ന് സ​മ​ർ​പ്പി​ക്കു​ന്ന വി​ശേ​ഷാ​ൽ ച​ട​ങ്ങാ​യ സ​ഹ​സ്ര ദീ​പ കാ​ഴ്ച എ​ന്നി​വ ന​ട​ന്നു.
7.30 ന് ​ക്ഷേ​ത്രം ത​ന്ത്രി താ​ഴ​മ​ൺ മ​ഠം ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ​യും ക്ഷേ​ത്രം മേ​ൽ​ശാ​ന്തി വി​നോ​ദ് എ​ൻ. പോ​റ്റി​യു​ടെ​യും മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ തൃ​ക്കൊ​ടി​യേ​റ്റും ന​ട​ന്നു. ഇ​ന്നു രാ​ത്രി എ​ട്ടി​ന് ക​ലാ​മ​ണ്ഡ​ലം ജി​ഷ്ണു പ്രാ​താ​പ് അ​വ​ത​രി​പ്പി​ക്കു​ന്ന ചാ​ക്യാ​ർ കൂ​ത്ത്, നാ​ളെ രാ​ത്രി എ​ട്ടി​ന് ഹ​രി​പ്പാ​ട് ച​ന്ദ്ര​ൻ മാ​സ്റ്റ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന പാ​ഠ​കം, 19നു ​രാ​ത്രി എ​ട്ടി​ന് അ​ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ണം. 20 നു ​രാ​വി​ലെ പ​ത്തി​ന് ദ​ർ​ശ​ന പ്രാ​ധാ​ന്യ​മേ​റി​യ ഉ​ത്സ​വ​ബ​ലി, രാ​ത്രി എ​ട്ടു മു​ത​ൽ ഫ്ള​വേ​ഴ്സ് ടി​വി ഫെ​യിം കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത നി​ലാ​വ്, പ​ള്ളി​വേ​ട്ട മ​ഹോ​ത്സ​വ ദി​വ​സ​മാ​യ 21 ന് ​പ​ള്ളി​യു​ണ​ർ​ത്ത​ൽ, അ​ഭി​ഷേ​കം, രാ​വി​ലെ പ​ത്തി​ന് ശ​ത ക​ല​ശാ​ഭി​ഷേ​കം, വൈ​കു​ന്നേ​രം നാ​ലി​ന് എ​തി​രേ​ൽ​പ്പെ​ഴു​ന്ന​ള്ള​ത്ത്, കെ​ട്ടു​കാ​ഴ്ച, രാ​ത്രി എ​ട്ടി​ന് നാ​ട്യ പു​ഷ്പാ​ഞ്ജ​ലി, രാ​ത്രി 11.30 ന് ​പ​ള്ളി​വേ​ട്ട, 12 മു​ത​ൽ ഉ​മാ​മ​ഹേ​ശ്വ​ര ന​ട​യി​ൽ മ​ഹാ​ശി​വ​രാ​ത്രി പൂ​ജ, ശ​ത ക​ല​ശാ​ഭി​ഷേ​കം. ആ​റാ​ട്ട് മ​ഹോ​ത്സ​വ ദി​വ​സ​മാ​യ 22നു ​രാ​വി​ലെ 7.30 ന് ​ശ​ങ്ക​ര​നാ​രാ​യ​ണ ദ​ർ​ശ​നം, വൈ​കു​ന്നേ​രം നാ​ലി​ന് നാ​ദ​സ്വ​ര ക​ച്ചേ​രി, രാ​ത്രി 7.30 ന് ​ആ​റാ​ട്ടെ​ഴു​ന്ന​ള്ള​ത്ത് തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക്, നേ​ർ​ച്ച ക​മ്പം എ​ന്നി​വ​യും ന​ട​ക്കും.