വാ​യ്പൂ​ര് എം​ആ​ർ​എ​സ്എ​ൽ​ബി​വി സ്കൂ​ളി​ലെ പ​രി​ശോ​ധ​ന: അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ന്
Sunday, February 16, 2020 11:06 PM IST
പ​ത്ത​നം​തി​ട്ട: വാ​യ്പൂ​ര് എം​ആ​ർ​എ​സ്എ​ൽ​ബി​വി ജി​എ​ച്ച്എ​സ്എ​സി​ൽ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​ധ്യാ​പ​ക​രു​ടെ ഹാ​ജ​ർ പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ​തി​രെ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങാ​ൻ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ.
ഡി​ഡി​ഇ​യു​ടെ അ​ധി​കാ​ര​പ​രി​ധി​ക്കു പു​റ​ത്താ​ണ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​രെ​ന്നും ഇ​വ​രു​ടെ ഹാ​ജ​ർ​പു​സ്ത​കം പ​രി​ശോ​ധി​ച്ച് അ​വ​ധി രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള അ​വ​കാ​ശ​മി​ല്ലെ​ന്നു​മാ​ണ് സം​ഘ​ട​ന​ക​ളു​ടെ പ​ക്ഷം.
എ​ന്നാ​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ന​ൽ​കി​യ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സ്കൂ​ളി​ലെ​ത്തി അ​ധ്യാ​പ​ക​രു​ടെ ഹാ​ജ​ർ​പു​സ്ത​കം പ​രി​ശോ​ധി​ച്ച​തെ​ന്ന് ഡി​ഡി​ഇ പ​റ​യു​ന്നു.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ലാ​യ​ങ്ങ​ളി​ൽ മേ​ൽ​നോ​ട്ട അ​ധി​കാ​ര​മു​ള്ള റീ​ജി​യ​ണ​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റെ മ​റി​ക​ട​ന്ന് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന് എ​ച്ച്എ​സ്എ​സ്ടി​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ എം. ​ജോ​ർ​ജ് പ​റ​ഞ്ഞു.
നി​ര​ന്ത​ര മൂ​ല്യ​നി​ർ​ണ​യ ജോ​ലി​ക​ൾ​ക്കും പ്രാ​യോ​ഗി​ക പ​രീ​ക്ഷാ​ഡ്യൂ​ട്ടി​ക​ൾ​ക്കു​മാ​യി പോ​യി​രു​ന്ന അ​ധ്യാ​പ​ക​രു​ടെ ഹാ​ജ​ർ കോ​ള​ങ്ങ​ളി​ൽ വ​ര​യ്ക്കു​ക​യും അ​വ​ധി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യു​ള്ള പ​രാ​തി​ക​ൾ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​മെ​ന്നും പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും എ​ച്ച്എ​സ്എ​സ്ടി​എ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​രു​ടെ ഹാ​ജ​ർ പ​രി​ശോ​ധി​ച്ച് അ​വ​ധി രേ​ഖ​പ്പെ​ടു​ത്തി​യ പ​ത്ത​നം​തി​ട്ട ഡി​ഡി​ഇ​യു​ടെ ന​ട​പ​ടി രാ​ജാ​വി​നേ​ക്കാ​ൾ വ​ലി​യ രാ​ജ​ഭ​ക്തി പ്ര​ക​ടി​പ്പി​ക്ക​ലാ​ണെ​ന്ന് എ​ഫ്എ​ച്ച്എ​സ്ടി​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​സാ​ബു​ജി വ​ർ​ഗീ​സ് കു​റ്റ​പ്പെ​ടു​ത്തി.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ല​യ​നം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യി​രി​ക്കു​ക​യും ഖാ​ദ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ഗ​വ​ണ്‍​മെ​ന്‍റ് ന​ട​പ്പി​ലാ​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യു​ടെ മേ​ൽ​നോ​ട്ട അ​ധി​കാ​രം ഇ​പ്പോ​ഴും റീ​ജി​യ​ണ​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റി​ൽ നി​ക്ഷി​പ്ത​മാ​ണ്.
ഇ​തി​നെ മ​റി​ക​ട​ന്ന് അ​ധി​കാ​രം സ്ഥാ​പി​ക്കാ​നു​ള്ള ഡി​ഡി​ഇ​യു​ടെ നീ​ക്ക​ത്തി​നെ​തി​രെ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങു​നെ​ന്ന് എ​ഫ്എ​ച്ച്എ​സ്ടി​എ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.