മാ​ലി​ന്യം നീ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം; ഡി​വൈ​എ​ഫ്ഐ റോ​ഡ് ഉ​പ​രോ​ധി​ച്ചു
Tuesday, February 18, 2020 11:03 PM IST
അ​ടൂ​ർ: കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ലെ പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന ഭാ​ഗ​ത്ത് ഓ​ട​യി​ൽ മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ന്ന് ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​ത്
ഒ​ഴി​വാ​ക്കാ​ത്ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​വൈ​എ​ഫ്ഐ അ​ടൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു.
ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രും ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രും സ്ഥ​ല​ത്തെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും മാ​ലി​ന്യം നീ​ക്കാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ച​തോ​ ടെ​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.
ഓ​ട​യി​ൽ നി​ന്നൊ​ഴു​കി വ​രു​ന്ന മ​ലി​ന​ജ​ലം ഒ​ഴു​കി​പ്പോ​കാ​നാ​കാ​തെ ഒ​രി​ട​ത്ത് കെ​ട്ടി​ക്കി​ട​ന്ന് പു​ഴു​വ​മി​ക്കു​ക​യും ദു​ർ​ഗ​ന്ധം മൂ​ലം മൂ​ക്ക് പൊ​ത്താ​തെ വ​ഴി ന​ട​ക്കാ​നാ​കാ​താ​യ​തോ​ടെ​യാ​ണ് ഡി​വൈ​എ​ഫ്ഐ സ​മ​ര​വു​മാ​യി രം​ഗ​ത്തെ​യ​ത്.
ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ട്ര​ഷ​റ​ർ ബി. ​സാം, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ശ്രീ​നി എ​സ്. മ​ണ്ണ​ടി, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​ന​സ്, അ​ഖി​ൽ പെ​രി​ങ്ങ​നാ​ട്, വി​നേ​ഷ്, സു​നി​ൽ മാ​ഞ്ഞാ​ലി​ൽ ഋ​തി​ൻ​റോ​യ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.