കെ​ഇ​ആ​ർ ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കും: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്
Tuesday, February 18, 2020 11:06 PM IST
ച​ങ്ങ​നാ​ശേ​രി: കെ​ഇ​ആ​ർ ഭേ​ദ​ഗ​തി​യി​ലൂ​ടെ ന്യൂ​ന​പ​ക്ഷാ​വ​കാ​ശ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്കു​വാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ൾ ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​മി​തി വി​ല​യി​രു​ത്തി.
കെ​ഇ​ആ​ർ ഭേ​ദ​ഗ​തി​ക്കെ​തി​രേ സ​മാ​ന​ചി​ന്താ​ഗ​തി​ക്കാ​രു​മാ​യി ചേ​ർ​ന്ന് പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.​
കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി അ​നു​പാ​ത​ത്തി​ൽ മാ​റ്റം വ​രു​ത്തി അ​ധ്യാ​പ​ക ബാ​ങ്ക് രൂ​പീ​ക​രി​ച്ച് സം​ര​ക്ഷി​താ​ധ്യാ​പ​ക​രെ സ​കൂ​ളു​ക​ളി​ലും ബി​ആ​ർ​സി​ക​ളി​ലും നി​യ​മി​ക്കു​ക​യും ചെ​യ്ത ന​ട​പ​ടി​ക​ൾ വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട​ശേ​ഷം അ​ന​ധി​കൃ​ത​മാ​യി വ്യാ​ഖ്യാ​നി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.
ഈ ​ഭേ​ദ​ഗ​തി അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ വെ​ട്ടി​ച്ചു​രു​ക്കു​വാ​നു​ള്ള നീ​ക്ക​മാ​ണെ​ന്നും യോ​ഗം ആ​രോ​പി​ച്ചു.
പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്‌ട​ർ ഫാ. ​ജോ​സ് മു​ക​ളേ​ൽ, ജ​ന​റ​ൽ ​സെ​ക്ര​ട്ട​റി രാ​ജേ​ഷ് ജോ​ണ്‍, പ്ര​ഫ. ജാ​ൻ​സ​ൻ ജോ​സ​ഫ്, സി​ബി മു​ക്കാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.