ശി​വ​രാ​ത്രി വ്ര​ത​വും ക്ഷേ​ത്ര പു​ന​രു​ദ്ധാ​ര​ണ​വും
Wednesday, February 19, 2020 11:11 PM IST
പ​ത്ത​നം​തി​ട്ട: ചു​ട്ടി​പ്പാ​റ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി ഉ​ത്സ​വ​വും ക്ഷേ​ത്ര പു​ന​രു​ദ്ധാ​ര​ണ​വും 21 വ​രെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഇ​ന്നു രാ​വി​ലെ 6.15ന് ​ക്ഷേ​ത്ര​പു​ന​രു​ദ്ധാ​ര​ണം ക്ഷേ​ത്ര ത​ന്ത്രി സൂ​ര്യ​കാ​ല​ടി മ​ന​യി​ൽ സൂ​ര്യ​ൻ ജ​യ​സൂ​ര്യ​ൻ ഭ​ട്ട​തി​രി​പ്പാ​ട് നി​ർ​വ​ഹി​ക്കും. രാ​ത്രി 7.30 മു​ത​ൽ ക​രോ​ക്കെ ഗാ​ന​മേ​ള. നാ​ളെ രാ​വി​ലെ 11.30ന് ​അ​ന്ന​ദാ​നം, രാ​ത്രി ഏ​ഴി​ന് ചി​കി​ത്സ ധ​ന​സ​ഹാ​യ വി​ത​ര​ണം, 7.30ന് ​മോ​ക്ഷ​ഗി​രി മ​ഠം ര​മേ​ഷ് ശ​ർ​മ​യു​ടെ അ​ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ണം, എ​ട്ട് മു​ത​ൽ ഭ​ക്തി​ഗാ​ന​സു​ധ. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ക്ഷേ​ത്ര ര​ക്ഷാ​ധി​കാ​രി ര​മേ​ഷ് ശ​ർ​മ്മ, സ​ന​ൽ ചു​ട്ടി​പ്പാ​റ, സി. ​റ്റി. ര​ഞ്ജി​ത് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി

പ​ത്ത​നം​തി​ട്ട: പ​ന്ത​ളം എ​ന്‍​എ​സ്എ​സ് കോ​ള​ജി​ലെ ബോ​ട്ട​ണി ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന ബോ​ട്ട​ണി ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കൊ​റോ​ണ (കോ​വി​ഡ് 19) ബോ​ധ​വ​ല്‍​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഡോ. ​ജി. പ്ര​മോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​ര​ശ്മി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. എ. ​സു​നി​ല്‍​കു​മാ​ര്‍, ഡോ. ​ജി.​പ്ര​സ​ന്ന​കു​മാ​ര്‍, ഡോ. ​കെ.​ജ​യ​കു​മാ​ര്‍, ഡോ.​ആ​ര്‍.​സ​ന്തോ​ഷ് കു​മാ​ര്‍, ഡോ. ​പി സ​ന്ധ്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.