വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കെ​ആ​ര്‍​ഡി​എ​സ്എ നേ​തൃ​ത്വ​ത്തി​ല്‍ റ​വ​ന്യു ജീ​വ​ന​ക്കാ​ര്‍ പ​ണി​മു​ട​ക്കി
Wednesday, February 19, 2020 11:11 PM IST
പ​ത്ത​നം​തി​ട്ട: വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ല്‍ ഫ്ര​ണ്ട് ഓ​ഫീ​സ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​ക, വി​ല്ലേ​ജ് ഫീ​ല്‍​ഡ് അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ 50 ശ​ത​മാ​നം ത​സ്തി​ക അ​പ്ഗ്രേ​ഡ് ചെ​യ്യു​ക, പ്ര​മോ​ഷ​ന്‍ ക്വാ​ട്ട 25 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ത്തു​ക, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ത​സ്തി​ക ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് അ​പ്ഗ്രേ​ഡ് ചെ​യ്യു​ക, സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യ നി​ര​ക്കി​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് വേ​ത​നം അ​നു​വ​ദി​ക്കു​ക, തു​ട​ര്‍​ച്ചാ​നു​മ​തി​യു​ടെ പേ​രി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളം ന​ല്‍​കാ​തി​രി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക, റ​വ​ന്യു ഓ​ഫീ​സു​ക​ളി​ല്‍ നൈ​റ്റ് വാ​ച്ച്മാ​ന്‍ ത​സ്തി​ക സൃ​ഷ്ടി​ക്കു​ക, റ​വ​ന്യു വ​കു​പ്പി​നോ​ടു​ള്ള ധ​ന​കാ​ര്യ​വ​കു​പ്പി​ന്‍റെ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് കേ​ര​ള റ​വ​ന്യു ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍ നേ​തൃ​ത്വ​ത്തി​ല്‍ പ​ണി​മു​ട​ക്കി​യ​ത്. സ​മ​ര​ത്തി​ല്‍ 88 ശ​ത​മാ​നം ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു.
പ​ണി​മു​ട​ക്കി​യ ജീ​വ​ന​ക്കാ​ര്‍ ന​ട​ത്തി​യ പ്ര​ക​ട​നം ജോ​യി​ന്‍റ് കൗ​ണ്‍​സി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ആ​ര്‍. ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സ​മി​തി​യം​ഗം പി. ​തു​ള​സീ​ധ​ര​ന്‍ നാ​യ​ര്‍, ജി​ല്ലാ സെ​ക്ര​ട്ട​റി എ​ന്‍. അ​നി​ല്‍, കെ​ആ​ര്‍​ഡി​എ​സ്എ ജി​ല്ലാ സെ​ക്ര​ട്ട​റി ഹ​രി​ഹ​ര​ന്‍ ആ​ര്‍. പി​ള്ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.