അ​ജീ​ബി​ന് ആ​ശ്വാ​സ​മേ​കി രാ​ജീ​വ് യൂ​ത്ത് ഫൗ​ണ്ടേ​ഷ​ൻ
Thursday, February 20, 2020 10:48 PM IST
പ​ന്ത​ളം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ്‌ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വ പൊ​തു പ്ര​വ​ർ​ത്ത​ക​ൻ അ​ജീ​ബി​ന് ആ​ശ്വാ​സ​മേ​വു​ക​യാ​ണ് രാ​ജീ​വ് യൂ​ത്ത് ഫൗ​ണ്ടേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ. കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്ന അ​ജീ​ബി​നു​ണ്ടാ​യ വാ​ഹ​നാ​പ​ക​ടം ഏ​റെ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു. ഈ ​വി​വ​രം പ​ന്ത​ള​ത്തെ രാ​ജീ​വ് യൂ​ത്ത് ഫൗ​ണ്ടേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ ജി​ല്ലാ ചെ​യ​ർ​മാ​ൻ ന​ഹാ​സ് പ​ത്ത​നം​തി​ട്ട​യെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ലെ പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് സ്വ​യം സ​മാ​ഹ​രി​ച്ച തു​ക ക​ഴി​ഞ്ഞ ദി​വ​സം ആ​ന്‍റോ ആ​ന്‍റ​ണി എം​പി അ​ജീ​ബി​ന്‍റെ വീ​ട്ടി​ൽ നേ​രി​ട്ടെ​ത്തി കൈ​മാ​റു​ക​യാ​യി​രു​ന്നു. രാ​ജീ​വ് യൂ​ത്ത് ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ ചെ​യ​ർ​മാ​ൻ ന​ഹാ​സ് പ​ത്ത​നം​തി​ട്ട, കോ​ൺ​ഗ്ര​സ് നേ​താ​വ് വാ​ഹി​ദ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് റാ​വു​ത്ത​ർ, യൂ​ത്ത് ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഫ്സ​ൽ ഖാ​ൻ, ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ഭാ​സ്ക​ര​ൻ,ന​ജിം, ഹു​സാം, അ​ർ​ശ്, മി​ഥു​ൻ,ആ​സി​ഫ്, ക​ണ്ണ​ൻ എ​ന്നി​വ​ർ എം​പി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.