പ്ര​മാ​ട​ത്ത് ദു​ര​ന്ത​നി​വാ​ര​ണ പ്ലാ​ൻ ത​യാ​റാ​യി
Saturday, February 22, 2020 10:26 PM IST
പ്ര​മാ​ടം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2020 - 21 വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ദു​ര​ന്ത​നി​വാ​ര​ണ പ്ലാ​ൻ "ന​മ്മ​ൾ ന​മു​ക്കാ​യി ' പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ പ​ഞ്ചാ​യ​ത്തി​ലെ 19 വാ​ർ​ഡു​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റി​സോ​ഴ്സ് പേ​ഴ്സ​ൺ മാ​ർ​ക്കു​ള്ള പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു.

അ​ച്ച​ൻ​കോ​വി​ലാ​റി​നു തീ​ര​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന വാ​ർ​ഡു​ക​ളി​ൽ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി പ്ര​ള​യം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ൻ വേ​ണ്ടി​യു​ള്ള ച​ർ​ച്ച​ക​ൾ സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ ത​ര​ത്തി​ലു​ള്ള പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ൾ തീ​പി​ടിത്തം മ​റ്റ് വി​വി​ധ അ​പ​ക​ട​ങ്ങ​ൾ എ​ന്നി​വ​യി​ൽ​നി​ന്നും ര​ക്ഷ​നേ​ടു​ന്ന​തി​നു വേ​ണ്ടി​യു​ള്ള സ​മ​ഗ്ര​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്കാ​നും തീ​രു​മാ​ന​മെ​ടു​ത്തു. ഒ​രു വാ​ർ​ഡി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 20 അം​ഗ​ങ്ങ​ൾ​ക്കാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ പ​രി​ശീ​ല​ന​പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സു​ലോ​ച​ന ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സു​ശീ​ല​അ​ജി, കെ.​പ്ര​കാ​ശ് കു​മാ​ർ, അ​ശ്വ​തി​സു​ഭാ​ഷ്, അ​ന്ന​മ്മ​ഫി​ലി​പ്പ്, പ്ര​സ​ന്ന​കു​മാ​രി, സ​ജി​താ അ​ജി, റി​സോ​ഴ്സ് പേ​ഴ്സ​ൺ​മാ​രാ​യ സു​ധാ​ക​ര​ൻ, സി​റാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു