സ​ർ​ക്കാ​ർ വാ​ഗ്ദാ​നം ചെ​യ്ത തു​ക ല​ഭി​ച്ചി​ല്ല; ക​ര​ക​ളി​ൽ അ​മ​ർ​ഷം
Saturday, February 22, 2020 10:28 PM IST
കോ​ഴ​ഞ്ചേ​രി: പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്നു​പോ​യ പ​ള്ളി​യോ​ട​ങ്ങ​ളു​ടെ പു​ന​ര്‍​ജ​നിക്കാ​യി സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​നം ന​ല്‍​കി​യ തു​ക ല​ഭി​ക്കാ​ത്ത​തി​ല്‍ ക​ര​ക​ളി​ല്‍ അ​മ​ര്‍​ഷം. ആ​റ​ന്മു​ള ഉ​ത്ര​ട്ടാ​തി വ​ള്ളം​ക​ളി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന 52 പ​ള്ളി​യോ​ട​ങ്ങ​ള്‍​ക്കും 2018ലെ ​വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ചെ​റു​തും വ​ലു​തു​മാ​യി ഒ​രു​പാ​ട് ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്.

ന​ഷ്ടം ക​ണ​ക്കാ​ക്കി പ​ള്ളി​യോ​ട​ങ്ങ​ളു​ടെ​യും മാ​ലി​പ്പു​ര​ക​ളു​ടെ​യും ന​വീ​ക​ര​ണ​ത്തി​നാ​യി മൂ​ന്നു കോ​ടി രൂ​പ​യു​ടെ സ​ഹാ​യം ന​ല്‍​ക​ണ​മെ​ന്നാ​ണ് പ​ള്ളി​യോ​ട​സേ​വാ​സം​ഘം സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ത് ത​ത്വ​ത്തി​ല്‍ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ല്‍ നാ​ളി​തു​വ​രെ​യാ​യി​ട്ടും ഒ​രു ന​യാ പൈ​സാ പോ​ലും ല​ഭി​ച്ചി​ട്ടി​ല്ല. സാ​മ്പ​ത്തി​ക മാ​ന്ദ്യ​മാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. എ​ന്നാ​ല്‍ 2018-19 വ​ര്‍​ഷ​ങ്ങ​ളി​ലെ ജ​ലോ​ത്സ​വ​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ ന​ല്‍​കേ​ണ്ടി​യി​രു​ന്ന പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ ഗ്രാ​ന്‍​ഡും ല​ഭി​ച്ചി​ട്ടി​ല്ല.

2018ലെ ​ഗ്രാ​ന്‍​ഡ് ല​ഭി​ക്കാ​തി​രു​ന്ന​ത് പ്ര​ള​യം മൂ​ല​മാ​ണെ​ന്നാ​ണ് ധ​ന​കാ​ര്യ​വ​കു​പ്പ് പ​റ​യു​ന്ന​ത്. പ​ള്ളി​യോ​ട​സേ​വാ​സം​ഘ​ത്തി​ന്‍റെ നി​ര​ന്ത​ര ഇ​ട​പെ​ട​ല്‍​മൂ​ലം ര​ണ്ട് വ​ര്‍​ഷ​ത്തെ ഗ്രാ​ന്‍​ഡാ​യ 20 ല​ക്ഷം രൂ​പ ന​ല്‍​കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പു ന​ല്‍​കി​യി​രു​ന്നു.

ട്ര​ഷ​റി​യി​ല്‍ പ​ണ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഗ്രാ​ന്‍​ഡ് വി​ത​ര​ണം മു​ട​ങ്ങി​യ​തെ​ന്നും ട്ര​ഷ​റി​യി​ലെ പ​ണം വ​രു​ന്ന മു​റ​യ്ക്ക് പ​ള്ളി​യോ​ട സേ​വാ​സം​ഘ​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് ഗ്രാ​ന്‍​ഡ് തു​ക ന​ല്‍​കു​മെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് അ​റി​യാ​ന്‍ ക​ഴി​യു​ന്ന​ത്.22018ലെ ​വാ​ര്‍​ഷി​ക സ​ഹാ​യ​മാ​യ പ​ത്തു ല​ക്ഷം രൂ​പ സ​ര്‍​ക്കാ​രി​ല്‍ പ്ര​ത്യേ​ക ഇ​ട​പെ​ട​ല്‍ ന​ട​ത്തി വേ​ഗം അ​നു​വ​ദി​ച്ചു​ത​രാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും 2019 ലെ ​തു​ക മാ​ര്‍​ച്ച് മാ​സ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യാ​നു​ള്ള ക്ര​മീ​ക​ര​ണം ന​ട​ത്തു​മെ​ന്നും വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ ഉ​റ​പ്പു ന​ല്‍​കി​യ​താ​യും പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​കു​മാ​ര്‍ കൃ​ഷ്ണ​വേ​ണി അ​റി​യി​ച്ചു.

പ്ര​ള​യ​ക്കെ​ടു​തി മൂ​ലം പ​ള്ളി​യോ​ട​ങ്ങ​ള്‍​ക്കു​ണ്ടാ​യ കേ​ടു​പാ​ടു​ക​ള്‍ മാ​റ്റു​ന്ന​തി​ന് വ​ന്‍ തു​ക​യാ​ണ് ക​ര​ക്കാ​ര്‍ ചെ​ല​വ​ഴി​ച്ച​ത്. എ​ന്നാ​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​മെ​ന്നു വാ​ഗ്ദാ​നം ന​ല്‍​കി​യി​ട്ടും ഇ​തു​വ​രെ അ​ത് ന​ല്‍​കാ​ത്ത​തി​ല്‍ പ​ള്ളി​യോ​ട​ക​ര​ക​ളി​ല്‍ അ​മ​ര്‍​ഷം ശ​ക്ത​മാ​കു​ക​യാ​ണ്. സ​ര്‍​ക്കാ​രി​ന്‍റെ മ​റ്റു പ​ല കാ​ര്യ​ങ്ങ​ള്‍​ക്കും പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​തി​ന് പി​ന്നി​ല്‍ സാ​മ്പ​ത്തി​ക മാ​ന്ദ്യം കാ​ര​ണ​മാ​കു​ന്നി​ല്ല.

ദൈ​വീ​ക​ത​യു​ടെ പേ​രി​ലു​ള്ള പ​ള്ളി​യോ​ട​ങ്ങ​ളു​ടെ സം​ര​ക്ഷ​ത്തി​ന് പ​ണം ന​ല്‍​കാ​തി​രി​ക്കു​ന്ന​ത് ഒ​രു കാ​ര​ണ​വ​ശാ​ലും പ​ള്ളി​യോ​ട​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് ഉ​ത​കു​ന്നി​ല്ലെ​ന്നും ക​ര​ക്കാ​ര്‍ പ​റ​ഞ്ഞു.