സെ​ന്‍​സ​സ് ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി; വി​വ​ര​ ശേ​ഖ​ര​ണ​ത്തി​ന് മൊ​ബൈ​ല്‍ ആ​പ്
Saturday, February 22, 2020 10:30 PM IST
പ​ത്ത​നം​തി​ട്ട: ഭാ​ര​ത സെ​ന്‍​സ​സ് 2021ന്‍റെ പ്ര​രം​ഭ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. 30 ല​ക്ഷ​ത്തോ​ളം സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​വ​ര​ശേ​ഖ​ര​ണ​ത്തി​നാ​യി താ​മ​സ​സ്ഥ​ല​ങ്ങ​ളി​ല്‍ എ​ത്തും. സെ​ന്‍​സ​സ് ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി വി​വ​ര ശേ​ഖ​ര​ണ​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മൊ​ബൈ​ല്‍ ആ​പ് ഉ​പ​യോ​ഗി​ക്കും. കൂ​ടാ​തെ സെ​ന്‍​സ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ത​ത്സ​മ​യ പു​രോ​ഗ​തി നി​രീ​ക്ഷി​ക്കാ​ന്‍ വെ​ബ്‌​പോ​ര്‍​ട്ട​ലും ഉ​പ​യോ​ഗി​ക്കും.

ഭാ​ര​ത​ത്തി​ലെ സെ​ന്‍​സ​സ് ച​രി​ത്ര​ത്തി​ലെ ആ​ദ്യ ഡി​ജി​റ്റ​ല്‍ സെ​ന്‍​സ​സ് എ​ന്ന വി​ശേ​ഷ​ണ​മാ​ണ് സെ​ന്‍​സ​സ് 2021 നു​ള്ള​ത്. സെ​ന്‍​സ​സി​നു വേ​ണ്ടി ന​ല്‍​കു​ന്ന വി​വ​ര​ങ്ങ​ള്‍ തി​ക​ച്ചും ര​ഹ​സ്യാ​ത്മ​ക​മാ​യി​രി​ക്കും. അ​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ക്കു​ന്ന എ​ന്യു​മ​റേ​റ്റ​ര്‍​മാ​ര്‍​ക്കും, സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​ര്‍​ക്കും ശ​രി​യാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ക​യും സെ​ന്‍​സ​സി​നോ​ടു പൂ​ര്‍​ണ​മാ​യും സ​ഹ​ക​രി​ക്കു​ക​യും വേ​ണം. ഇ​ത് സെ​ന്‍​സ​സി​ന്‍റെ വി​ജ​യ​ത്തി​ന് അ​നി​വാ​ര്യ​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​റും പ്രി​ന്‍​സി​പ്പ​ല്‍ സെ​ന്‍​സ​സ് ഓ​ഫീ​സ​റു​മാ​യ പി.​ബി.​നൂ​ഹ് പ​റ​ഞ്ഞു.സെ​ന്‍​സ​സി​ന്‍റെ ഒ​ന്നാം ഘ​ട്ടം വീ​ടു​പ​ട്ടി​ക ത​യാ​റാ​ക്ക​ലും വീ​ടു​ക​ളു​ടെ സെ​ന്‍​സ​സും ആ​ണ്. ഏ​ക​ദേ​ശം 77000 സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കേ​ര​ള​ത്തി​ല്‍ ക​ണ​ക്കെ​ടു​പ്പി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ടു​ക.

ര​ണ്ടാം ഘ​ട്ട​മാ​യ ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പ് 2021 ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ക്കും. ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ വീ​ടു​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​നോ​ടൊ​പ്പം ആ​വാ​സ​സ്ഥി​തി, പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ളു​ടെ ല​ഭ്യ​ത, പാ​ര്‍​പ്പി​ട ദൗ​ര്‍​ല​ഭ്യം, എ​ന്നി​വ വി​ല​യി​രു​ത്തു​ന്ന​തി​ന് ല​ഭ്യ​മാ​യ വി​വി​ധ സൗ​ക​ര്യ​ങ്ങ​ളെ സം​ബ​ന്ധി​ക്കു​ന്ന​തും കു​ടും​ബ​ത്തി​നു കൈ​വ​ശ​മു​ള്ള സാ​മ​ഗ്രി​ക​ളെ കു​റി​ച്ചു​ള്ള​തും ഉ​ള്‍​പ്പെ​ടെ 31 ചോ​ദ്യ​ങ്ങ​ളാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ചോ​ദ്യ​ങ്ങ​ള്‍: കെ​ട്ടി​ട ന​മ്പ​ര്‍, സെ​ന്‍​സ​സ് വീ​ടി​ന്‍റെ ന​മ്പ​ര്‍, സെ​ന്‍​സ​സ് വീ​ടി​ന്‍റെ നി​ലം, ഭി​ത്തി, മേ​ല്‍​ക്കൂ​ര എ​ന്നി​വ​യ്ക്ക് ഉ​പ​യോ​ഗി​ച്ച സാ​മ​ഗ്രി​ക​ള്‍, സെ​ന്‍​സ​സ് വീ​ടി​ന്‍റെ ഉ​പ​യോ​ഗം, സെ​ന്‍​സ​സ് വീ​ടി​ന്‍റെ അ​വ​സ്ഥ, കു​ടും​ബ​ത്തി​ന്‍റെ ന​മ്പ​ര്‍, കു​ടും​ബ​ത്തി​ല്‍ പ​തി​വാ​യി താ​മ​സി​ക്കു​ന്ന​വ​രു​ടെ ആ​കെ എ​ണ്ണം, കു​ടും​ബ​നാ​ഥ​ന്‍റെ അ​ല്ലെ​ങ്കി​ല്‍ നാ​ഥ​യു​ടെ പേ​ര്, ആ​ണോ പെ​ണ്ണോ ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ വ്യ​ക്തി​യോ, പ​ട്ടി​ക​ജാ​തി​യോ, വ​ര്‍​ഗ​മോ മ​റ്റു​ള്ള​വ​രോ, വീ​ടി​ന്‍റെ ഉ​ട​മ​സ്ഥ​ത, താ​മ​സി​ക്കാ​ന്‍ കു​ടും​ബ​ത്തി​നു മാ​ത്ര​മാ​യി കൈ​വ​ശ​മു​ള്ള മു​റി​ക​ളു​ടെ എ​ണ്ണം, കു​ടും​ബ​ത്തി​ല്‍ താ​മ​സി​ക്കു​ന്ന ദ​മ്പ​തി​ക​ളു​ടെ എ​ണ്ണം, പ്ര​ധാ​ന കു​ടി​വെ​ള്ള സ്രോ​ത​സ്, കു​ടി​വെ​ള്ള സ്രോ​ത​സി​ന്‍റെ ല​ഭ്യ​ത, വെ​ളി​ച്ച​ത്തി​ന്‍റെ പ്ര​ധാ​ന സ്രോ​ത​സ്, ശൗ​ചാ​ല​യ​ത്തി​ന്‍റെ ല​ഭ്യ​ത, ഏ​തു ത​രം ശൗ​ചാ​ല​യം, അ​ഴു​ക്കു​വെ​ള്ള കു​ഴ​ല്‍ സം​വി​ധാ​നം, കു​ളി​ക്കു​വാ​നു​ള്ള സൗ​ക​ര്യം, അ​ടു​ക്ക​ള​യു​ടെ​യും എ​ല്‍​പി​ജി അ​ല്ലെ​ങ്കി​ല്‍ പി​എ​ന്‍​ജി ക​ണ​ക്ഷ​ന്‍റെ​യും ല​ഭ്യ​ത, പാ​ച​ക​ത്തി​നു​പ​യോ​ഗി​ക്കു​ന്ന പ്ര​ധാ​ന ഇ​ന്ധ​നം, റേ​ഡി​യോ അ​ല്ലെ​ങ്കി​ല്‍ ട്രാ​ന്‍​സി​സ്റ്റ​ര്‍, ടെ​ലി​വി​ഷ​ന്‍, ഇ​ന്‍റ​ര്‍​നെ​റ്റി​ന്‍റെ ല​ഭ്യ​ത, ലാ​പ്‌​ടോ​പ്പ് അ​ല്ലെ​ങ്കി​ല്‍ കം​പ്യൂ​ട്ട​ര്‍, ടെ​ലി​ഫോ​ണും മൊ​ബൈ​ല്‍ അ​ല്ലെ​ങ്കി​ല്‍ സ്മാ​ര്‍​ട്ട് ഫോ​ണ്‍, സൈ​ക്കി​ള്‍, സ്‌​കൂ​ട്ട​ര്‍, മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍, മോ​പ്പ​ഡ്, കാ​ര്‍, ജീ​പ്പ്, വാ​ന്‍, കു​ടും​ബ​ത്തി​ല്‍ പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന ധാ​ന്യം, മൊ​ബൈ​ല്‍ ന​മ്പ​ര്‍. ഒ​ന്നാം ഘ​ട്ട​ത്തി​ന് വേ​ണ്ടി സെ​ന്‍​സ​സ് അ​ധി​കാ​രി​ക​ള്‍​ക്കു​ള്ള പ​രി​ശീ​ല​ന​ങ്ങ​ള്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ജി​ല്ലാ ത​ല​ത്തി​ല്‍ സെ​ന്‍​സ​സി​ന്‍റെ മേ​ല്‍​നോ​ട്ടം ന​ട​ത്തു​ന്ന​തി​നും കു​റ്റ​മ​റ്റ രീ​തി​യി​ല്‍ സെ​ന്‍​സ​സ് പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നു​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം പ്രി​ന്‍​സി​പ്പി​ല്‍ സെ​ന്‍​സ​സ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ര്‍​ക്കാ​ണ്. ആ​ദ്യ പ​രി​ശീ​ല​നം പ്രി​ന്‍​സി​പ്പ​ല്‍ സെ​ന്‍​സ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ല്‍​കി.

ജി​ല്ല​യി​ലെ മ​റ്റു ജി​ല്ലാ സെ​ന്‍​സ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍​ക്കും മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍ തു​ട​ങ്ങി​യ ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും, സെ​ന്‍​സ​സ് ക്ല​ര്‍​ക്കു​മാ​ര്‍​ക്കു​മു​ള്ള ദ്വി​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ 25, 26 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

സെ​ന്‍​സ​സ് പ്ര​ക്രി​യ, ചോ​ദ്യ​ങ്ങ​ള്‍, വി​വി​ധ സെ​ന്‍​സ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ള്‍, 1948 സെ​ന്‍​സ​സ് ആ​ക്ടും 1990 ലെ ​സെ​ന്‍​സ​സ് റൂ​ളും, മൊ​ബൈ​ല്‍ ആ​പ്പ്, സെ​ന്‍​സ​സ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് മോ​ണി​റ്റിം​ഗ് പോ​ര്‍​ട്ട​ല്‍(​സി​എം​എം​എ​സ് പോ​ര്‍​ട്ട​ല്‍) തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലാ​യി​രി​ക്കും പ​രി​ശീ​ല​നം.

ഓ​രോ ക​ണ​ക്കെ​ടു​പ്പി​ന്‍റെ​യും ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍​ക്ക് പ്ര​ധാ​ന പ​ങ്കു​ണ്ട്. അ​തി​നാ​ല്‍ സെ​ന്‍​സ​സി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശീ​ല​ന​പ​രി​പാ​ടി​ക​ളി​ല്‍ കൃ​ത്യ​മാ​യി പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.