ട്ര​ഷ​റി​ക​ളി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണം, പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​തി​വ​ഴി​യി​ൽ
Sunday, February 23, 2020 10:19 PM IST
പ​ത്ത​നം​തി​ട്ട: സാ​ന്പ​ത്തി​ക ഞെ​രു​ക്ക​ത്തി​ന്‍റെ പേ​രി​ൽ ട്ര​ഷ​റി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണം ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ച്ചു.
പ​ഞ്ചാ​യ​ത്തു​ക​ളു​ടെ കോ​ടി​ക​ണ​ക്കി​നു രൂ​പ​യു​ടെ ബി​ല്ലു​ക​ൾ ട്ര​ഷ​റി​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.
50,000 രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള ചെ​ക്കു​ക​ൾ ട്ര​ഷ​റി​ക​ളി​ൽ നി​ന്നു പാ​സാ​കു​ന്നി​ല്ല.
സാ​ന്പ​ത്തി​ക​വ​ർ​ഷം അ​വ​സാ​നി​ക്കാ​ൻ ഒ​രു​മാ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ട്ര​ഷ​റി​ക​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഇ​ക്കൊ​ല്ലം പൂ​ർ​ത്തി​യാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട പ​ദ്ധ​തി​ക​ളെ​യാ​ണ് സാ​ര​മാ​യി ബാ​ധി​ച്ച​ത്.
സം​സ്ഥാ​ന​ത്തു ത​ന്നെ പ​ദ്ധ​തി വി​ഹി​ത​ത്തി​ന്‍റെ 43 ശ​ത​മാ​നം തു​ക പോ​ലും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ചെ​ല​വ​ഴി​ക്കാ​നാ​യി​ട്ടി​ല്ല.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​സ്റ്റീ​ജ് പ​ദ്ധ​തി​യാ​യ ലൈ​ഫ്മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പോ​ലും ട്ര​ഷ​റി നി​യ​ന്ത്ര​ണം ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ലൈ​ഫ് മി​ഷ​ന്‍റെ മൂ​ന്നാം​ഘ​ട്ട​ത്തി​ൽ പ​ദ്ധ​തി സ​മ​ർ​പ്പി​ച്ച ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മു​ന്നോ​ട്ടു പോ​കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്.
പ്ര​ള​യ​പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യാ​യ റീ ​ബി​ൽ​ഡ് കേ​ര​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തേ​ണ്ട ജോ​ലി​ക​ള​ട​ക്കം സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​ണ്. നേ​ര​ത്തെ പൂ​ർ​ത്തീ​ക​രി​ച്ച ജോ​ലി​ക​ളു​ടെ ബി​ല്ലു​ക​ളു​മാ​യി ക​രാ​റു​കാ​ർ ട്ര​ഷ​റി​ക​ൾ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്.
ചെ​യ്തു തീ​ർ​ത്തി ജോ​ലി​ക​ളു​ടെ പ​ണം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ പു​തി​യ ജോ​ലി​ക​ൾ ഏ​റ്റെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ക​രാ​റു​കാ​ർ.
ഇ​തോ​ടെ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റേ​ത​ട​ക്കം ക​രാ​ർ ക്ഷ​ണി​ച്ച ജോ​ലി​ക​ളി​ൽ 75 ശ​ത​മാ​ന​വും ടെ​ൻ​ഡ​റാ​യി​ട്ടി​ല്ല.
റോ​ഡു​വി​ക​സ​നം, ജ​ല​വി​ത​ര​ണ പ​ദ്ധ​തി തു​ട​ങ്ങി​യ ജോ​ലി​ക​ളാ​ണ് അ​വ​താ​ള​ത്തി​ലാ​യ​ത്.
ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം, റീ ​ടാ​റിം​ഗ് ജോ​ലി​ ക​ളാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​ക​ളി​ൽ ഏ​റെ​യു​ണ്ടാ​യി​രു​ന്ന​ത്.

പ​ഞ്ചാ​യ​ത്തു​ക​ളെ ശ്വാ​സം മു​ട്ടി​ക്കു​ന്നു: കു​ഞ്ഞു​കോ​ശി പോ​ൾ

പ​ത്ത​നം​തി​ട്ട: ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളെ ശ്വാ​സം മു​ട്ടി​ച്ച് പ​ദ്ധ​തി നി​ർ​വ​ഹ​ണം മു​ഴു​വ​ൻ അ​വ​താ​ള​ത്തി​ലാ​ക്കു​ന്ന ട്ര​ഷ​റി നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​വും മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ കു​ഞ്ഞു​കോ​ശി പോ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
50,000 രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള ബി​ല്ലു​ക​ൾ പാ​സാ​ക്കു​ന്ന​തി​ന് ട്ര​ഷ​റി നി​യ​ന്ത്ര​ണം വ​ന്ന​തോ​ടെ കു​ടി​വെ​ള്ള വി​ത​ര​ണം, പൈ​പ്പ് ലൈ​ൻ, വൈ​ദ്യു​തി ലൈ​ൻ, ലൈ​ഫ് ഭ​വ​ന നി​ർ​മാ​ണം പോ​ലെ​യു​ള്ള അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കു പോ​ലും പ​ണം വി​നി​യോ​ഗി​ക്കു​വാ​ൻ ക​ഴി​യു​ന്നി​ല്ല. ക​രാ​റു​കാ​ർ​ക്ക് പ​ണം ല​ഭി​ക്കാ​താ​യ​തോ​ടെ റോ​ഡ്, കെ​ട്ടി​ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ ന​ൽ​കേ​ണ്ട തു​ക​ക​ൾ ഇ​നി അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷം ന​ൽ​കു​ന്ന​തോ​ടെ 2020-21 വ​ർ​ഷ​ത്തേ​ക്ക് രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന മു​ഴു​വ​ൻ പ​ദ്ധ​തി​ക​ളും അ​വ​താ​ള​ത്തി​ലാ​കും. പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​ധി​കാ​ര​വും പ​ണ​വും ക​വ​രു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കു​ഞ്ഞു​കോ​ശി പോ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.