ജി​ല്ല​യി​ലെ ഏ​ത്ത​വാ​ഴ ക​ർ​ഷ​ക​രെ ക​ട​ക്കെ​ണി​യി​ൽ നി​ന്ന് ര​ക്ഷി​ക്ക​ണം: എ​ൻ. എം. ​രാ​ജു
Sunday, February 23, 2020 10:22 PM IST
തി​രു​വ​ല്ല: ഏ​ത്ത​വാ​ഴ​ക്കൃ​ഷി​ക്ക് ജി​ല്ല​യി​ൽ നേ​രി​ട്ട ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജോ​സ് വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. രാ​ജു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​ച്ച ഏ​ത്ത​ക്കു​ല​ക​ൾ വി​പ​ണി കീ​ഴ​ട​ക്കി​യ​തി​നാ​ൽ കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ർ പ്ര​ത്യേ​കി​ച്ച് ജി​ല്ല​യി​ലെ ഏ​ത്ത​വാ​ഴ ക​ർ​ഷ​ക​ർ വി​ല​യി​ടി​വി​ൽ ഗു​രു​ത​ര സാ​ന്പ​ത്തി​ക ന​ഷ്ടം നേ​രി​ടു​ക​യാ​ണെ​ന്ന് രാ​ജു ചൂ​ണ്ടി​ക്കാ​ട്ടി.
ഒ​രു കി​ലോ പ​ച്ച ഏ​ത്ത​യ്ക്കാ​യ്ക്ക് 15 രൂ​പ പോ​ലും ക​ർ​ഷ​ക​ർ​ക്ക് വി​ല ല​ഭി​ക്കു​ന്നി​ല്ല. ഒ​രു മൂ​ട് ഏ​ത്ത​വാ​ഴ കൃ​ഷി ചെ​യ്യ​ണ​മെ​ങ്കി​ൽ കു​റ​ഞ്ഞ​ത് 200 രൂ​പ ഉ​ത്പാ​ദ​ന​ച്ചെ​ല​വ് വേ​ണ്ടി വ​രു​മെ​ന്നി​രി​ക്കെ ഒ​രു ഏ​ത്ത​ക്കു​ല​യ്ക്ക് 100 മു​ത​ൽ 150 രൂ​പ വ​രെ​യാ​ണ് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത്. അ​തും വാ​ങ്ങാ​ൻ ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ് സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ക​ർ​ഷ​ക​ർ വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​ൻ സാ​ധി​ക്കാ​തെ ജ​പ്തി ന​ട​പ​ടി​ക​ളി​ലേ​ക്കും മ​റ്റും നീ​ങ്ങു​ന്ന​തി​നാ​ൽ ക​ർ​ഷ​ക സ​മൂ​ഹം മു​ഴു​വ​ൻ​അ​തീ​വ ദു​രി​ത​ത്തി​ലാ​ണ്. ജി​ല്ല​യി​ലെ കൃ​ഷി​ഭ​വ​നു​ക​ൾ​ക്ക് മു​ന്പി​ൽ കൂ​ട്ട​ധ​ർ​ണ ന​ട​ത്തി സ​ർ​ക്കാ​രി​ന്‍റെ മു​ന്പി​ൽ ഈ ​വി​ഷ​യം കൊ​ണ്ടു വ​രു​ന്ന​തി​ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​മു​ന്നോ​ട്ട് വ​രു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.