കെ.​എം.​ മാ​ണി സ്മൃ​തി സം​ഗ​മം: ജി​ല്ല​യി​ൽ നി​ന്ന് 10000 പേ​രെ പ​ങ്കെ​ടു​പ്പി​ക്കും
Sunday, February 23, 2020 10:22 PM IST
പ​ത്ത​നം​തി​ട്ട: ഏ​പ്രി​ൽ 29ന് ​കോ​ട്ട​യ​ത്ത് ന​ട​ക്കു​ന്ന കെ.​എം.​മാ​ണി സ്മൃ​തി സം​ഗ​മ​ത്തി​ൽ ജി​ല്ല​യി​ൽ നി​ന്ന് പ​തി​നാ​യി​രം പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​ജോ​സ് വി​ഭാ​ഗം ജി​ല്ലാ നേ​തൃ​സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു.
ജി​ല്ല​യി​ലെ അ​ഞ്ച് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും മ​ണ്ഡ​ലം, വാ​ർ​ഡ് ത​ല​ത്തി​ലു​മു​ള്ള സ​മ്മേ​ള​ന​ങ്ങ​ൾ എ​ന്നി​വ ഇ​തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ളാ​യി ന​ട​ത്താ​ൻ ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ഇ​തി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ജോ​സ് കെ.​മാ​ണി എം​പി നി​ർ​വ​ഹി​ച്ചു.
ജി​ല്ല​യി​ലെ എ​ല്ലാ മ​ണ്ഡ​ലം, വാ​ർ​ഡ് ക​മ്മി​റ്റി​ക​ളു​ടെ ചു​മ​ത​ല​യി​ൽ ഭ​വ​ന സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​ക​ൾ മാ​ർ​ച്ച് 14 മു​ത​ൽ 20 വ​രെ ന​ട​ക്കും. ഭ​വ​ന സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം മാ​ർ​ച്ച് 14 ന് ​തി​രു​വ​ല്ല​യി​ൽ ന​ട​ക്കും. ജി​ല്ല​യി​ലെ എ​ല്ലാ പ്ര​ധാ​ന പ​ട്ട​ണ​ങ്ങ​ളി​ലും ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​താ​ത് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​റ്റി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും പ്ര​ച​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ക​യും ചെ​യ്യും.

സാം ​ഈ​പ്പ​നെ അ​നു​മോ​ദി​ച്ചു

പ​ത്ത​നം​തി​ട്ട: ജ​ന​പ്ര​തി​നി​ധി​യാ​യി കാ​ൽ നൂ​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​ക്കി​യ സാം ​ഈ​പ്പ​നെ കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​ജി​ല്ലാ ജ​ന​റ​ൽ ബോ​ഡി അ​നു​മോ​ദി​ച്ചു. പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യുംനി​ല​വി​ൽജി​ല്ലാപ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം സാം ​ഈ​പ്പ​ൻ, ഭ​ര​ണമി​ക​വി​ൽ ദേ​ശീ​യ ത​ല​ത്തി​ൽ എ​ട്ടാം സ്ഥാ​നം ല​ഭി​ച്ച വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ സ്ക​റി​യ​യെ​യും ജി​ല്ലാ നേ​തൃ​യോ​ഗ​ത്തി​ൽ ജോ​സ് കെ.​മാ​ണി എം​പി ആ​ദ​രി​ച്ചു.