അ​വ​നാ​ശി അ​പ​ക​ട​ത്തി​ന്‍റെ ഓ​ർ​മ​ക​ളി​ൽ ജെ​മി​ൻ വീ​ട്ടി​ലെ​ത്തി
Monday, February 24, 2020 10:59 PM IST
കോ​ഴ​ഞ്ചേ​രി: ജെ​മി​ൻ ജോ​ർ​ജി​ന്‍റെ ക​ണ്‍​മു​ന്പി​ൽ ഇ​പ്പോ​ഴും ആ ​അ​പ​ക​ട​ത്തി​ന്‍റെ കാ​ഴ്ച​ക​ളാ​ണ്. ന​ടു​ക്കു​ന്ന കാ​ഴ്ച​ക​ളും നി​ല​വി​ളി​ക​ളും എ​ത്ര​മ​റ​യ്ക്കാ​ൻ ശ്ര​മി​ച്ചി​ട്ടും ആ​കു​ന്നി​ല്ലെ​ന്നു ജെ​മി​ൻ പ​റ​ഞ്ഞു.
അ​വ​നാ​ശി​യി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച​യു​ണ്ടാ​യ ബ​സ​പ​ക​ട​ത്തി​ൽ​പെ​ട്ട് പ​രി​ക്കേ​റ്റ ത​ടി​യൂ​ർ കാ​വും​മു​ക്ക് പൊ​ടി​പ്പാ​റ ത​ട​ത്തി​ൽ ജെ​മി​ൻ ജോ​ർ​ജ് തോ​മ​സ് (24) വീ​ട്ടി​ലെ​ത്തി.
വ​ലി​യൊ​രു അ​പ​ക​ട​ത്തി​ൽ നി​ന്നും ജീ​വ​ൻ തി​രി​കെ​കി​ട്ടി​യ​തി​ൽ ദൈ​വ​ത്തോ​ടാ​ണ് ഏ​റെ ന​ന്ദി​യു​ള്ള​തെ​ന്നും ജെ​മി​ൻ. ബം​ഗ​ളൂ​രു​വി​ലെ വി​പ്രോ ക​ന്പ​നി​യി​ലെ ഐ​ടി എ​ൻ​ജി​നീ​യ​റാ​യ ജെ​മി​ൻ എ​റ​ണാ​കു​ള​ത്തു​ള്ള സു​ഹൃ​ത്തി​ന്‍റെ വി​വാ​ഹ നി​ശ്ച​യ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് 19 ന് ​രാ​ത്രി ബം​ഗ​ളൂ​രു​വി​ലെ ഇ​ല​ക്ട്രോ​ണി​ക് സി​റ്റി​യി​ൽ നി​ന്നും ക​ഐ​സ്ആ​ർ​ടി​സി​യു​ടെ വോ​ൾ​വോ ബ​സി​ൽ ക​യ​റി​യ​ത്.
ഡ്രൈ​വ​റു​ടെ വ​ശ​ത്തു പി​ന്നി​ലാ​യി 33-ാമ​ത്തെ സീ​റ്റാ​ണ് ല​ഭി​ച്ച​ത്. താ​നി​രു​ന്ന സീ​റ്റി​ന്‍റെ മു​ൻ വ​ശ​ത്തി​രു​ന്ന​വ​രും ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ഉ​ൾ​പ്പെ​ടെ 19 പേ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു​വെ​ന്ന​ത് ഞെ​ട്ട​ലോ​ടെ​യാ​ണ് ജെ​മി​ൻ ഇ​പ്പോ​ഴും ഓ​ർ​ക്കു​ന്ന​ത്. രാ​ത്രി 12 വ​രെ മൊ​ബൈ​ലി​ൽ ചാ​റ്റ് ചെ​യ്ത ശേ​ഷം ഉ​റ​ങ്ങി​പ്പോ​യി. പി​ന്നീ​ടു ബോ​ധം ല​ഭി​ക്കു​ന്പോ​ൾ റോ​ഡി​ലെ ഒ​രു തൂ​ണി​ൽ പി​ടി​ച്ചു നി​ൽ​ക്കു​ന്ന​താ​യി​ട്ടാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.
ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ ഒ​രു വാ​ഹ​ന​ത്തി​ൽ തി​രു​പ്പൂ​രി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. നെ​റ്റി​യി​ലെ ആ​ഴ​ത്തി​ലു​ള്ള മു​റി​വും മൂ​ക്കി​ന്‍റെ പാ​ലം പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​തും കാ​ര​ണം കോ​യ​ന്പ​ത്തൂ​രി​ലെ കോ​വാ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ലാ​സ്റ്റി​ക് സ​ർ​ജ്ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യും നെ​റ്റി​യി​ൽ 11 തു​ന്ന​ൽ ഇ​ടു​ക​യും കൈ ​കാ​ലു​ക​ളി​ലെ ചെ​റു​തും വ​ലു​തു​മാ​യ മു​റി​വു​ക​ൾ ഡ്ര​സ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.
ബ​സ് അ​പ​ക​ട വാ​ർ​ത്ത അ​റി​ഞ്ഞ മാ​താ​വ് മി​നി മ​ക​നെ ഫോ​ണി​ൽ വി​ളി​ച്ച​പ്പോ​ഴാ​ണ് ത​നി​ക്ക് ചെ​റി​യ പ​രി​ക്കേ​റ്റ​താ​യും കോ​വ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ അ​ഡ്മി​റ്റ് ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ടു​ത്ത ദി​വ​സം ത​ന്നെ തി​രി​കെ വ​രു​മെ​ന്നും ജെ​മി​ൻ പ​റ​ഞ്ഞു.
എ​ന്നാ​ൽ സ​ഹോ​ദ​ര​ൻ മെ​റി​നും അ​ടു​ത്ത ബ​ന്ധു​ക്ക​ളും മാ​താ​വും കൂ​ടി കോ​വ മെ​ഡി​ൽ സെ​ന്‍റ​റി​ൽ എ​ത്തി. മ​സ്ക​റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന പി​താ​വ് ജോ​സ് വ​ർ​ഗീ​സ് വ​രാ​ൻ ത​യാ​റാ​യെ​ങ്കി​ലും മ​ക​ൻ പ​റ​ഞ്ഞ​തു​കൊ​ണ്ടാ​ണ് വ​രാ​തി​രു​ന്ന​തെ​ന്നും അ​മ്മ പ​റ​ഞ്ഞു. ര​ണ്ട​ര വ​ർ​ഷ​മാ​യി ബം​ഗ​ളൂ​രു​വി​ൽ ജോ​ലി ചെ​യ്യു​ന്ന ജെ​മി​ൻ അ​വ​ധി​ക്ക് നാ​ട്ടി​ൽ വ​രു​ന്ന​ത് പ​ല​പ്പോ​ഴും പ​ല ബ​സു​ക​ൾ ക​യ​റി​യാ​ണ്. സു​ഹൃ​ത്തി​ന്‍റെ വി​വാ​ഹ നി​ശ്ച​യ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നു​ള്ള​തു​കൊ​ണ്ടാ​ണ് ക​ഐ​സ്ആ​ർ​ടി​സി ബ​സി​ൽ അ​ടി​യ​ന്ത​ര യാ​ത്ര ന​ട​ത്തി​യ​ത്. വി​വാ​ഹ നി​ശ്ച​യ​ത്തി​ൽ പ​ങ്കെ​ടു​ത്ത് വീ​ട്ടി​ൽ വ​ന്ന ശേ​ഷം തി​രി​കെ പോ​കാ​നു​മാ​യി​രു​ന്നു പ്ലാ​ൻ.അ​പ​ക​ട​ത്തി​ൽ​പെ​ട്ട ത​ന്നെ ത​നി​ക്കും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കും ഏ​റ്റ​വും മി​ക​ച്ച പ​രി​ച​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. നാ​ട്ടു​കാ​രും, പോ​ലീ​സും സ​ഹാ​യ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്നു. സം​സ്ഥാ​ന മ​ന്ത്രി​മാ​രാ​യ വി.​എ​സ്. സു​നി​ൽ​കു​മാ​റും, എ.​കെ. ശ​ശീ​ന്ദ്ര​നും, പാ​ല​ക്കാ​ട് ജി്ല്ലാ ​ക​ള​ക്ട​റും പോ​ലീ​സ് മേ​ധാ​വി​യും വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​രു​ന്നു.
പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ഉ​ൾ​പ്പെ​ടെ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ മു​ഴു​വ​ൻ ചെ​ല​വു​ക​ളും സ​ർ​ക്കാ​രാ​ണ് വ​ഹി​ച്ച​ത്. ഇ​ന്ന​ലെ​യും പാ​ല​ക്കാ​ട് ക​ള​ക്ട​റേ​റ്റി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചി​രു​ന്നു.
ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും ത​ടി​യൂ​രു​ള​ള വീ​ട്ടി​ൽ എ​ത്തി​യ​ത്. ഒ​രു മാ​സ​ത്തെ പ​രി​പൂ​ർ​ണ വി​ശ്ര​മ​ത്തി​നു ശേ​ഷ​മേ ഇ​നി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​നാ​കൂ​വെ​ന്നും ജെ​മി​ൻ പ​റ​ഞ്ഞു. ‌