സൗ​ഹൃ​ദ ക്രി​ക്ക​റ്റ് മ​ത്സ​രം 27നും 28​നും ‌
Monday, February 24, 2020 11:03 PM IST
പ​ത്ത​നം​തി​ട്ട: പ്ര​സ്‌​ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​മു​ക്തി ല​ഹ​രി​വ​ര്‍​ജ​ന​മി​ഷ​ന്‍റെ​യും ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന 'സൗ​ഹൃ​ദ ക്രി​ക്ക​റ്റ് മ​ത്സ​രം - 2020' 27, 28 തീ​യ​തി​ക​ളി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും.
എം​എ​ല്‍​എ​മാ​രും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും അ​ട​ങ്ങു​ന്ന പൊ​ളി​റ്റീ​ഷ​ന്‍​സ് ടീം, ​ജി​ല്ലാ ക​ള​ക്ട​ര്‍ ന​യി​ക്കു​ന്ന ക​ള​ക്ടേ​ഴ്‌​സ് 11, ഡോ​ക്ട​ര്‍​മാ​ര്‍, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍, എ​ക്‌​സൈ​സ്, പോ​സ്റ്റ​ല്‍ വ​കു​പ്പു​ക​ളി​ലെ ആ​റ് ടീ​മു​ക​ള്‍ ര​ണ്ടു ഗ്രൂ​പ്പു​ക​ളാ​യി മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.
രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​ണ് മ​ത്സ​ര​ങ്ങ​ള്‍.
27നു ​വൈ​കു​ന്നേ​രം നാ​ലി​ ന് ഉ​ദ്ഘാ​ട​നം, 28നു ​വൈ​കു​ന്നേ​രം ഫൈ​ന​ല്‍, സ​മാ​പ​ന​സ​മ്മേ​ള​നം.
സൗ​ഹൃ​ദ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി വി​മു​ക്തി ല​ഹ​രി​വ​ര്‍​ജ​ന​മി​ഷ​ന്‍ "‌നാ​ള​ത്തെ കേ​ര​ളം, ല​ഹ​രി​വി​മു​ക്ത കേ​ര​ളം'​എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തി കൂ​ട്ട​യോ​ട്ടം നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ജം​ഗ്ഷ​നി​ല്‍ നി​ന്ന് ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ന്‍​ഡി​ലേ​ക്കു ന​ട​ക്കും.
ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് കൂ​ട്ട​യോ​ട്ടം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. ‌