യാ​ത്ര​ക്കാ​ര​നു ര​ക്ഷ​ക​രാ​യി കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ ‌
Tuesday, February 25, 2020 11:08 PM IST
‌തി​രു​വ​ല്ല: യാ​ത്ര​യ്ക്കി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട യാ​ത്ര​ക്കാ​ര​ന് ര​ക്ഷ​ക​രാ​യി കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ. ഇ​ന്ന​ലെ രാ​വി​ലെ ഗു​രു​വാ​യൂ​രി​ൽ നി​ന്നും പു​ന​ലൂ​ർ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ യാ​ത്ര​ക്കാ​ര​ൻ കോ​ന്നി സ്വ​ദേ​ശി കൃ​ഷ്ണ​ൻ​കു​ട്ടി​ക്കാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ യാ​ത്ര​ക്കാ​ര​ൻ ക​ണ്ട​ക്ട​ർ രാ​ജ​നെ വി​വ​രം അ​റി​യി​ച്ച​തോ​ടെ അ​തേ ബ​സി​ൽ ത​ന്നെ തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​യാ​ളെ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
ആ​ർ​ടി 280 എ​ന്ന പു​ന​ലൂ​ർ ഡി​പ്പോ​യി​ലെ ബ​സാ​ണ് ര​ക്ഷ​ക​നാ​യി എ​ത്തി​യ​ത്. ക​ണ്ട​ക്ട​ർ രാ​ജ​ന്‍റെ​യും ഡ്രൈ​വ​ർ പി. ​ആ​ർ. അ​നീ​ഷി​ന്‍റെ​യും അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് ഒ​രു ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ​ഹാ​യി​ച്ച​ത്. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ച്ചു. കൃ​ഷ്ണ​ൻ കു​ട്ടി​യെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​പ​ക​ട നി​ല ത​ര​ണം ചെ​യ്തെ​ന്ന വി​വ​രം ല​ഭി​ച്ച​തോ​ടെ​യാ​ണ് രാ​ജ​നും അ​നീ​ഷും മ​റ്റു യാ​ത്ര​ക്കാ​രോ​ടൊ​പ്പം പു​ന​ലൂ​ർ​ക്ക് യാ​ത്ര തു​ട​ർ​ന്ന​ത്. ‌