പത്തനംതിട്ട ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 7014 ‌
Thursday, March 26, 2020 10:29 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ 7014 ആ​യി. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്രാ​ഥ​മി​ക, ര​ണ്ടാ​ഘ​ട്ട സ​ന്പ​ർ​ക്ക​പ​ട്ടി​ക​യി​ൽ പെ​ട്ട​വ​ർ കൂ​ടി ഉ​ൾ​പ്പെ​ട്ട​തോ​ടെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​യു​ണ്ടാ​യ​ത്.
കൂ​ടാ​തെ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​വ​ന്നി​ട്ടു​ള്ള​വ​രു​ടെ എ​ണ്ണം കൂ​ടി പു​തി​യ ക​ണ​ക്കു​ക​ളാ​യെ​ത്തി​യി​ട്ടു​ണ്ട്.
വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ൽ 398 പേ​ർ കോ​വി​ഡ് 19 ബാ​ധി​ത​രു​ടെ പ്രാ​ഥ​മി​ക പ​ട്ടി​ക​യി​ലും 89 പേ​ർ ര​ണ്ടാം​ഘ​ട്ട സ​ന്പ​ർ​ക്ക​പ​ട്ടി​ക​യി​ലും പെ​ട്ട​വ​രാ​ണ്.
വി​ദേ​ശ​ത്തു​നി​ന്ന് തി​രി​ച്ചെ​ത്തി​യ 4027 പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന 2500 പേ​രും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ‌

‌17 പേ​ർ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ ‌

പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഒ​ന്പ​തു പേ​രും കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​ഞ്ചു പേ​രും, അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു പേ​രും തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മൂ​ന്നു പേ​ർ ഐ​സൊ​ലേ​ഷ​നി​ൽ ഉ​ൾ​പ്പെ​ടെ 17 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. ‌

‌32 ഫ​ല​ങ്ങ​ൾ കൂ​ടി നെ​ഗ​റ്റീ​വ് ‌

ജി​ല്ല​യി​ൽ നി​ന്നു​ള്ള 32 ഫ​ല​ങ്ങ​ൾ കൂ​ടി ഇ​ന്ന​ലെ നെ​ഗ​റ്റീ​വാ​യി ല​ഭി​ച്ചു. നേ​ര​ത്തെ കോ​വി​ഡ് 19 ബാ​ധി​ത​രാ​യ റാ​ന്നി ഐ​ത്ത​ല സ്വ​ദേ​ശി​ക​ളി​ൽ ഇറ്റലിയിൽ നിന്നെത്തിയ വീട്ടമ്മയുടെ പരിശോധനാഫ​ലം രണ്ടാമതും നെ​ഗ​റ്റീ​വാ​യി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ഇ​തേ​വ​രെ അ​യ​ച്ച 399 സാ​ന്പി​ളു​ക​ളി​ൽ 12 എ​ണ്ണം മാ​ത്ര​മേ പോ​സി​റ്റീ​വാ​യി ല​ഭി​ച്ചി​ട്ടു​ള്ളൂ. 110 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം വ​രാ​നു​ണ്ട്.932 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ലേ​ബ​ർ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി സ്ക്രീ​നിം​ഗി​ന് വി​ധേ​യ​മാ​ക്കി. ഇ​വ​രി​ൽ ആ​റു പേ​രി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഇ​വ​രെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ‌