43,041 പേ​ർ​ക്ക് 12.61 കോ​ടി രൂ​പ പെ​ൻ​ഷ​നാ​യി ല​ഭി​ക്കും
Friday, March 27, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ മു​ഖേ​ന വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ൻ​ഷ​നു​ക​ൾ ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങി. 2019 ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ലെ പെ​ൻ​ഷ​ൻ തു​ക​യാ​ണ് വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ 43,041 പേ​ർ​ക്കാ​ണ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ വ​ഴി വീ​ടു​ക​ളി​ൽ സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ൻ​ഷ​നു​ക​ൾ എ​ത്തി​ക്കു​ന്ന​ത്. ബാ​ങ്കു​ക​ളി​ലെ​ത്തി നേ​രി​ട്ട് കൈ​പ്പ​റ്റാ​ൻ പ്ര​യാ​സം നേ​രി​ടു​ന്ന​വ​രാ​ണു സ​ഹ​ക​ര​ണ​ബാ​ങ്ക് മു​ഖേ​ന പ​ണം വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്.​സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ ക​മ്മീ​ഷ​ൻ ഏ​ജ​ന്‍റു​മാ​രാ​ണു സാ​മൂ​ഹ്യ പെ​ൻ​ഷ​ൻ വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്.
കോ​വി​ഡ് 19 ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ സാ​മൂ​ഹ്യ​സു​ര​ക്ഷാ പെ​ൻ​ഷ​ൻ വി​ത​ര​ണം ന​ട​ത്തു​ന്ന സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​യ എ​ല്ലാ മു​ൻ​ക​രു​ത​ലും സ്വീ​ക​രി​ച്ച് സ​ർ​ക്കാ​രി​ന്‍റെ​യും സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ജോ​യി​ന്‍റ് ര​ജി​സ്റ്റാ​ർ എം.​ജി. പ്ര​മീ​ള അ​റി​യി​ച്ചു. ജി​ല്ല​യി​ൽ 101 സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ മു​ഖേ​ന​യാ​ണ് സാ​മൂ​ഹി​ക​പെ​ൻ​ഷ​നു​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്. ഫ​ണ്ട് അ​ക്കൗ​ണ്ടി​ൽ ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ലും സ​ഹ​ക​ര​ണ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്നു വി​ത​ര​ണം ന​ട​ത്താ​നാ​ണ് നി​ർ​ദേ​ശം. ക​ർ​ഷ​ക പെ​ൻ​ഷ​ൻ 1,52,32,800 രൂ​പ, വാ​ർ​ധ​ക്യ​കാ​ല പെ​ൻ​ഷ​ൻ 7,79,93,000 രൂ​പ, ഭി​ന്ന​ശേ​ഷി പെ​ൻ​ഷ​ൻ 1,23,00700 രൂ​പ, അ​വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ൾ​ക്കു​ള്ള സാ​മൂ​ഹി​ക പെ​ൻ​ഷ​ൻ 10,18,200 രൂ​പ, വി​ധ​വ പെ​ൻ​ഷ​ൻ 1,97,71,800 രൂ​പ ഉ​ൾ​പ്പെ​ടെ മൊ​ത്തം 12,61,16,500 രൂ​പ​യാ​ണു ല​ഭി​ച്ചി​ട്ടു​ള്ള​ത്.