ഐ​ത്ത​ല​യി​ലെ വീ​ട് അ​ണു​വി​മു​ക്ത​മാ​ക്കി
Sunday, March 29, 2020 10:01 PM IST
റാ​ന്നി: കോ​വി​ഡ് 19 ജി​ല്ല​യി​ല്‍ ആ​ദ്യം റി​പ്പോ​ര്‍​ട്ട്ചെ​യ്ത റാ​ന്നി ഐ​ത്ത​ല​യി​ലെ ഇ​റ്റ​ലി​യി​ല്‍ നി​ന്നെ​ത്തി​യ കു​ടും​ബം താ​മ​സി​ച്ച ര​ണ്ടു​വീ​ടു​ക​ള്‍ ഫ​യ​ര്‍​ഫോ​ഴ്സി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ അ​ണു​വി​മു​ക്ത​മാ​ക്കി. അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​നു വീ​ടു​ക​ള്‍​ക്ക് അ​ക​ത്തും​പ​രി​സ​ര​ത്തും സോ​ഡി​യം ഹൈ​പ്പോ ക്ലോ​റേ​റ്റി​ന്‍റെ നേ​ര്‍​പ്പി​ച്ച ലാ​യ​നി ഫ​യ​ര്‍​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്പ്രേ ​ചെ​യ്തു.

ഇ​റ്റ​ലി​യി​ല്‍ നി​ന്നെ​ത്തി​യ കു​ടും​ബാം​ഗ​ങ്ങ​ള്‍ സ്പ​ര്‍​ശി​ക്കാ​ന്‍ ഇ​ട​യു​ള്ള വീ​ടി​ന്‍റെ​യും പ​രി​സ​ര​ത്തെ​യും എ​ല്ലാ വ​സ്തു​ക്ക​ളി​ലും അ​ണു​നാ​ശി​നി ത​ളി​ച്ചു. വീ​ടി​ന് അ​ക​ത്ത് കു​ടും​ബാം​ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ബെ​ഡ്ഷീ​റ്റ്, ക​സേ​ര പോ​ലെ​യു​ള്ള​വ സു​ര​ക്ഷി​ത​മാ​യി വീ​ടി​നു പു​റ​ത്ത് കൊ​ണ്ടു​വ​ന്ന് അ​ണു​നാ​ശി​നി ത​ളി​ച്ചു. പ​ഴ​വ​ങ്ങാ​ടി പി​എ​ച്ച​സി​യി​ലെ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഇ​ന്‍​ചാ​ര്‍​ജ് ഡോ. ​അ​ബി​ത​മോ​ള്‍, പ​ഴ​വ​ങ്ങാ​ടി പി​എ​ച്ച്‌​സി ഡോ. ​എ​ബി​ന്‍ മാ​ത്യു, ഹെ​ല്‍​ത്ത് ഇ​ന്‍​പെ​ക്ട​ര്‍ വി​നോ​ദ്കു​മാ​ര്‍, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​പെ​ക്ട​ര്‍​മാ​രാ​യ മ​ജി​ന്‍​സ് മാ​ത്യു, അ​ഗ​സ്റ്റി​ന്‍ എ​ന്നി​വ​ര്‍ മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യ മാ​ര്‍​ഗ​നി​ര്‍​ശ​ങ്ങ​ള്‍ ന​ല്‍​കി.

പ​ത്ത​നം​തി​ട്ട ഫ​യ​ര്‍​ഫോ​ഴ്സ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ വി.​വി​നോ​ദ്കു​മാ​ര്‍, റാ​ന്നി ഫ​യ​ര്‍​ഫോ​ഴ്‌​സ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഓ​മ​ന​ക്കു​ട്ട​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ത്തു പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​ണു​നാ​ശി​നി സ്പ്രേ ​ചെ​യ്ത​ത്. സി​വി​ല്‍ ഡി​ഫ​ന്‍​സ് വോ​ള​ണ്ടി​യ​റും പ​ങ്കാ​ളി​യാ​യി.
പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ബോ​ബി ഏ​ബ്ര​ഹാം, മു​ന്‍ പ​ഞ്ചാ​യ​ത്തം​ഗം ഭ​ദ്ര​ന്‍ ക​ല്ല​ക്ക​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.