ബാ​ങ്കു​ക​ളി​ലെ ആ​ള്‍​ക്കൂ​ട്ടം ഒ​ഴി​വാ​ക്കാ​ന്‍ നി​ര്‍​ദേ​ശം
Sunday, March 29, 2020 10:01 PM IST
പ​ത്ത​നം​തി​ട്ട: അ​ത്യാ​വ​ശ്യ​ങ്ങ​ള്‍​ക്കൊ​ഴി​കെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ബാ​ങ്കു​ക​ളി​ലേ​ക്കു വ​ര​രു​തെ​ന്ന് ലീ​ഡ് ബാ​ങ്ക് മ​നേ​ജ​ര്‍ വി.​വി​ജ​യ​കു​മാ​ര​ന്‍ നി​ര്‍​ദേ​ശി​ച്ചു.
സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച വി​വി​ധ പെ​ന്‍​ഷ​നു​ക​ള്‍, ധ​ന​സ​ഹാ​യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങി​യി​ട്ടു​ണ്ട്.
ബാ​ങ്കു​ക​ളി​ല്‍ ആ​ളു​ക​ള്‍ കൂ​ട്ടം കൂ​ടു​ന്ന​തും ക​റ​ന്‍​സി നോ​ട്ടു​ക​ളു​ടെ അ​നാ​വ​ശ്യ കൈ​കാ​ര്യ​വും രോ​ഗ​വ്യാ​പ​ന​ത്തി​നു​ള്ള സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കും.
അ​ക്കൗ​ണ്ടി​ല്‍ വ​ന്നി​ട്ടു​ള്ള തു​ക ഗു​ണ​ഭോ​ക്താ​ക്ക​ള്‍ ആ​വ​ശ്യ​ത്തി​നു​മാ​ത്രം പി​ന്‍​വ​ലി​ച്ചാ​ല്‍ മ​തി​യാ​കും.
ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടി​ല്‍ വ​ന്ന തു​ക അ​വ​ര്‍ പി​ന്‍​വ​ലി​ക്കാ​ത്ത​തു മൂ​ലം ഒ​രു കാ​ര​ണ​വ​ശാ​ലും തി​രി​കെ സ​ര്‍​ക്കാ​രി​ലേ​ക്കു പോ​കു​ന്ന​ത​ല്ല.
അ​ക്കൗ​ണ്ടി​ല്‍ പ​ണം വ​ന്നി​ട്ടു​ണ്ടോ, അ​ക്കൗ​ണ്ടി​ല്‍ എ​ത്ര തു​ക ബാ​ല​ന്‍​സ് ഉ​ണ്ട് എ​ന്നി​വ അ​റി​യാ​ന്‍ ബാ​ങ്കി​ല്‍ നേ​രി​ട്ടു പോ​കാ​തെ ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ട് അ​റി​യാ​ന്‍ ശ്ര​മി​ക്ക​ണ​മെ​ന്നും ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ര്‍ അ​റി​യി​ച്ചു.
നി​ല​വി​ല്‍ പ​ണം പി​ന്‍​വ​ലി​ക്ക​ല്‍, നി​ക്ഷേ​പി​ക്ക​ല്‍, ക്ലി​യ​റിം​ഗ്, ഡി​ഡി, നെ​ഫ്റ്റ്, ആ​ര്‍​ടി​ജി​എ​സ് തു​ട​ങ്ങി​യ പ​രി​മി​ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണു ബാ​ങ്കു​ക​ളി​ല്‍ ന​ട​ക്കു​ന്ന​ത്.
പ​ണം കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​ന് ഇ​ന്‍റ​ര്‍​നെ​റ്റ് ബാ​ങ്കിം​ഗ്, മൊ​ബൈ​ല്‍ ബാ​ങ്കിം​ഗ് ആ​പ്പു​ക​ള്‍ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്ക​ണം.
അ​തി​നാ​ല്‍ ക​റ​ന്‍​സി ഇ​ട​പാ​ടു​ക​ള്‍ ഉ​ട​ന്‍ ന​ട​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​ര്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​പ്ര​കാ​രം വീ​ട്ടി​ല്‍ ത​ന്നെ ക​ഴി​യു​ക.
എ​ന്തെ​ങ്കി​ലും കാ​ര​ണ​ത്താ​ല്‍ ബാ​ങ്കി​ലോ, എ​ടി​എ​മ്മി​ലോ പോ​കു​ന്ന​പ​ക്ഷം സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നും കൈ​ക​ള്‍ ക​ഴു​കാ​നും ശ്ര​മി​ക്കു​ക.
ഒ​രേ​സ​മ​യം അ​ഞ്ചു വ്യ​ക്തി​ക​ള്‍​ക്കു മാ​ത്ര​മാ​യി​രി​ക്കും ബാ​ങ്കി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ ക​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.