247 പേ​ർ അ​റ​സ്റ്റി​ൽ, 248 കേ​സു​ക​ൾ ‌
Monday, March 30, 2020 10:07 PM IST
‌പ​ത്ത​നം​തി​ട്ട: ലോ​ക്ക് ഡൗ​ണ്‍ ലം​ഘ​ന​ത്തി​ന് ഇ​ന്ന​ലെ 248 കേ​സു​ക​ളാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 247 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 221 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തി​ൽ ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രേ എ​ടു​ത്ത ര​ണ്ടു കേ​സു​ക​ളും ഉ​ൾ​പ്പെ​ടും. ഒ​രാ​ഴ്ച​യ്ക്കി​ടെ 1806 കേ​സു​ക​ളാ​ണ് ജി​ല്ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. 1809 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും 1388 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. ‌

സ​ദ്ഗ​മ​യ ഹെ​ൽ​പ് ലൈ​ൻ

‌പ​ത്ത​നം​തി​ട്ട: രോ​ഗ​ത്തെ കു​റി​ച്ചു​ള്ള പേ​ടി​യോ, ആ​ശ​ങ്ക​യോ, ഒ​റ്റ​പ്പെ​ട​ലോ, വി​ഷാ​ദ​മോ തു​ട​ങ്ങി മാ​ന​സി​ക​പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​ര​വു​മാ​യി ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ന്‍റെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ സ​ദ്ഗ​മ​യ ഹെ​ൽ​പ് ലൈ​ൻ സ​ജീ​വം. ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ആ​രോ​ഗ്യ സു​ര​ക്ഷ​യും, കൗ​ണ്‍​സി​ലി​ങ്ങും, വീ​ട്ടു​കാ​ലം ആ​ന​ന്ദ​ക​ര​മാ​ക്കാ​നു​ള്ള ര​സ​ക​ര​മാ​യ നു​റു​ങ്ങു വി​ദ്യ​ക​ളും ഹെ​ൽ​പ് ലൈ​നി​ലൂ​ടെ ല​ഭ്യ​മാ​കും.ഡോ.​ജി.​ഷീ​ബ​യെ 9497007172 എ​ന്ന ഹെ​ൽ​പ് ലൈ​ൻ ന​ന്പ​രി​ൽ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും വി​ളി​ക്കാം. ‌