കോ​വി​ഡ് 19 - പ​ത്ത​നം​തി​ട്ട ഹോ​ട്ട്സ്പോ​ട്ട് പ​ട്ടി​ക​യി​ൽ ‌; നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചു
Tuesday, March 31, 2020 10:08 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട ലോ​ക്ക്ഡൗ​ണി​നോ​ടൊ​പ്പം ജി​ല്ല​യി​ലെ നി​രോ​ധ​നാ​ജ്ഞ​യും 14 വ​രെ നീ​ട്ടി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യ​തി​നു പി​ ന്നാ​ലെ നി​ല​പാ​ടു​ക​ൾ ശ​ക്ത​മാ​ക്കി.
കോ​വി​ഡ് 19 രാ​ജ്യ​വ്യാ​പ​ക പ​ട്ടി​ക​യി​ൽ ഹോ​ട്ട്സ്പോ​ട്ടാ​യി ക​ണ്ടെ​ത്തി​യ പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​ണ് പ​ത്ത​നം​തി​ട്ട​യെ​ന്ന​തി​നാ​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ ക​ടു​പ്പി​ക്കാ​നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.
ലോ​ക്ക്ഡൗ​ണ്‍, നി​രോ​ധ​നാ​ജ്ഞ നി​ർ​ദേ​ശ​ങ്ങ​ളും ന​ട​പ​ടി​ക​ളും 14 അ​ർ​ധ​രാ​ത്രി​വ​രെ തു​ട​രാ​നാ​ണ് ഉ​ത്ത​ര​വ്.
അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങാ​ൻ പാ​ടി​ല്ലെ​ന്നും അ​ഞ്ചു​പേ​രി​ൽ കൂ​ടു​ത​ൽ എ​വി​ടെ​യെ​ങ്കി​ലും സ​മ്മേ​ളി​ച്ചാ​ൽ സി​ആ​ർ​പി​സി 144ലെ ​ഐ​പി​സി 188, 269 പ്ര​കാ​രം നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി, പാ​ൽ, മ​ൽ​സ്യം, മാം​സം, തു​ട​ങ്ങി​യ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ പ്ര​വ​ർ​ത്തി​ക്കും.
മ​റ്റ് ഒ​രു സ്ഥാ​പ​ന​ങ്ങ​ളും ഈ ​കാ​ല​യ​ള​വി​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ല.
ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നും ഹോം ​ഡെ​ലി​വ​റി മാ​ത്ര​മാ​യി ഭ​ക്ഷ​ണം ന​ൽ​കാം. ഒ​രു കാ​ര​ണ​വ​ശാ​ലും ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ​ണം വി​ള​ന്പാ​ൻ പാ​ടി​ല്ല. മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ സ​മ​യ​പ​രി​ധി ബാ​ധ​ക​മ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്ക​ണം.
ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ ഒ​ഴി​ച്ച് കൂ​ടാ​നാ​വാ​ത്ത​തും ആ​ചാ​ര അ​നു​ഷ്ഠാ​ന​ത്തി​ന്‍റെ ഭാ​ഗ​വു​മാ​യ ച​ട​ങ്ങു​ക​ൾ മാ​ത്രം ന​ട​ത്ത​ണം.
യാ​തൊ​രു കാ​ര​ണ​വ​ശാ​ലും അ​ഞ്ചി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ആ​രാ​ധ​ന​ക​ളോ, ഉ​ൽ​സ​വ​ങ്ങ​ളോ മ​റ്റു ച​ട​ങ്ങു​ക​ളോ ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.
മാ​ർ​ച്ച് 10ന് ​ശേ​ഷം വി​ദേ​ശ​ത്തു​നി​ന്നും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്നി​ട്ടു​ള​ള​വ​ർ നി​ർ​ബ​ന്ധ​മാ​യും ആ​രോ​ഗ്യം, പോ​ലീ​സ്, പ​ഞ്ചാ​യ​ത്ത്, റ​വ​ന്യു അ​ധി​കാ​രി​ക​ളെ വി​വ​രം അ​റി​യി​ക്ക​ണം.
ഇ​വ​ർ 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ക​യും അ​ധി​കാ​രി​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കു​ക​യും ചെ​യ്യ​ണം.
നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കാ​തി​രി​ക്കു​ക​യോ വി​വ​ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​തി​രി​ക്കു​ക​യോ ചെ​യ്യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​റ​സ്റ്റ് അ​ട​ക്ക​മു​ള​ള നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് ഉ്ത്ത​ര​വി​ൽ പ​റ​യു​ന്നു. ‌