പ​ത്ത​നം​തി​ട്ട​യി​ൽ വീ​ണ്ടും കോ​വി​ഡ് സ്ഥി​രീ​ക​ര​ണം
Thursday, April 2, 2020 10:00 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ 13 - ാമ​ത്തെ കോ​വി​ഡ് പോ​സി​റ്റീ​വ്. ഷാ​ർ​ജ​യി​ൽ നി​ന്നെ​ത്തി​യ തു​ന്പ​മ​ണ്‍ സ്വ​ദേ​ശി​യാ​യ 26കാ​ര​നാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ബു​ധ​നാ​ഴ്ച മു​ത​ൽ ചി​കി​ത്സ​യി​ലാ​ണ്.ഇ​യാ​ളു​ടെ യാ​ത്രാ​വി​വ​ര​ങ്ങ​ൾ അ​ട​ങ്ങു​ന്ന റൂ​ട്ട്മാ​പ്പ് ഇ​ന്ന​ലെ​ത​ന്നെ പു​റ​ത്തു​വി​ട്ടു. നേ​രി​ട്ട് സ​ന്പ​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന 18 പേ​രെ​യും പ​രോ​ക്ഷ​മാ​യി സ​ന്പ​ർ​ക്ക​മു​ള്ള അ​ഞ്ചു​പേ​രെ​യും ക​ണ്ടെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​താ​യും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
സ​ന്പ​ർ​ക്ക​പ​ട്ടി​ക​യി​ലെ 16 പേ​ർ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രും ര​ണ്ടു​പേ​ർ എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​രു​മാ​ണ്. ഇ​തി​ൽ ഏ​ഴു പേ​ർ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യി ഒ​രേ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത​വ​രാ​ണ്. ദ്വി​തീ​യ സ​ന്പ​ർ​ക്ക​പ​ട്ടി​ക​യി​ലെ അ​ഞ്ചു​പേ​രും എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​രാ​ണ്.
ക​ഴി​ഞ്ഞ മാ​ർ​ച്ച് 21ന് ​രാ​ത്രി ഷാ​ർ​ജ​യി​ൽ നി​ന്നു​ള്ള ജി 9425 ​ന​ന്പ​ർ ഫ്ളൈ​റ്റി​ൽ സീ​റ്റ് ന​ന്പ​ർ 20 ഇ​യി​ൽ യാ​ത്ര ചെ​യ്ത ഇ​യാ​ൾ പു​ല​ർ​ച്ചെ 3.40ന് ​നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. എ​യ​ർ​പോ​ർ​ട്ടി​ലെ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് എ​ടി​എ​മ്മി​ൽ ക​യ​റി പ​ണ​മെ​ടു​ത്ത ശേ​ഷം ടാ​ക്സി​യി​ൽ ക​ലൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ടാ​ക്സി ഡ്രൈ​വ​റെ തി​രി​ച്ച​റി​ഞ്ഞു.22ന് ​ജ​ന​താ ക​ർ​ഫ്യൂ ആ​യി​രു​ന്ന​തു കാ​ര​ണം ഷാ​ർ​ജ​യി​ൽ നി​ന്ന് ഒ​പ്പ​മെ​ത്തി​യ ക​ലൂ​രി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ ത​ങ്ങി. 23നു ​രാ​വി​ലെ എ​ട്ടി​ന് അ​വി​ടെ നി​ന്ന് ടാ​ക്സി​യി​ൽ പു​റ​പ്പെ​ട്ടു.
വ​രു​ന്ന വ​ഴി തി​രു​വ​ല്ല കു​റ്റി​ക്കാ​ട്ട് ബി​ൽ​ഡിം​ഗ്സി​ലെ പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് എ​ടി​എ​മ്മി​ൽ രാ​വി​ലെ 11 ന് ​ക​യ​റി. മു​ള​ക്കു​ഴ​യി​ൽ ഹോ​ട്ട​ൽ മേ​ഡ​നി​ൽ ക​യ​റി ഭ​ക്ഷ​ണം ക​ഴി​ച്ചു. യാ​ത്ര തു​ട​ർ​ന്ന് കു​ള​ന​ട​യി​ൽ എ​ത്തു​ക​യും ആ​ദ്യം ആ​റ്റി​ലേ​ത്ത് ഫാ​ർ​മ​സ​യി​ൽ ക​യ​റു​ക​യു​മു​ണ്ടാ​യി. തു​ട​ർ​ന്ന് സ്വാ​ഗ​ത് തീ​യ​റ്റി​നു സ​മീ​പം ഫ്രൂ​ട്ട്സ്റ്റാ​ളി​ലും പ​ന്ത​ള​ത്തെ ഏ​ഷ്യാ​നെ​റ്റ് ഡി​ജി​റ്റ​ൽ ബ്രോ​ഡ്ബാ​ൻ​ഡ് ഓ​ഫീ​സി​ലും ക​യ​റി.
ഉ​ച്ച​യ്ക്ക് 12.15ന് ​തു​ന്പ​മ​ണ്‍ സി​എ​ച്ച്സി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും അ​വി​ടെ​നി​ന്നു​ള്ള നി​ർ​ദേ​ശ പ്ര​കാ​രം വീ​ട്ടി​ലെ​ത്തി ക്വാ​റ​ന്‍റൈ​നി​ലാ​കു​ക​യും ചെ​യ്തു.
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യ​തോ​ടെ ബു​ധ​നാ​ഴ്ച പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. സ്ര​വം പ​രി​ശോ​ധ​യി​ൽ പോ​സി​റ്റീ​വാ​ണെ​ന്നു വ്യ​ക്ത​മാ​യി.
ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഞ്ചാ​ര​പ​ഥ​ത്തി​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ 9188297118, 9188294118 ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഡി​എം​ഒ അ​റി​യി​ച്ചു.
ഇ​റ്റ​ലി​യി​ൽ നി​ന്നെ​ത്തി​യ റാ​ന്നി ഐ​ത്ത​ല സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നം​ഗ കു​ടും​ബ​ത്തി​നും അ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​റു പേ​ർ എ​ന്നി​വ​ർ​ക്കാ​ണ് ആ​ദ്യ​ദി​ന​ങ്ങ​ളി​ൽ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്.
പി​ന്നീ​ട് ഖ​ത്ത​റി​ൽ നി​ന്നെ​ത്തി​യ പ​ത്ത​നം​തി​ട്ട കൊ​ടു​ന്ത​റ സ്വ​ദേ​ശി, യു​കെ​യി​ൽ നി​ന്നെ​ത്തി​യ ആ​റ·ു​ള എ​രു​മ​ക്കാ​ട് സ്വ​ദേ​ശി, ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ അ​ടൂ​ർ ക​ണ്ണ​ങ്കോ​ട് സ്വ​ദേ​ശി എ​ന്നി​വ​ർ​ക്കാ​ണ് ഇ​തി​നു മു​ന്പ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ൽ ഇ​റ്റ​ലി കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഞ്ചു​പേ​ർ രോ​ഗം ഭേ​ദ​പ്പെ​ട്ട് വീ​ടു​ക​ളി​ലാ​യി.
ഇ​വ​രു​ടെ വ​യോ​ധി​ക മാ​താ​പി​താ​ക്ക​ൾ​ക്കും രോ​ഗം ഭേ​ദ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​റ്റ​ലി കു​ടും​ബ​ത്തി​ന്‍റെ സ​ന്പ​ർ​ക്ക​പ​ട്ടി​ക​യി​ലെ വ​ട​ശേ​രി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ അ​മ്മ​യും മ​ക​ളും കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.
വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ മ​റ്റു​ള്ള​വ​ർ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളി​ലു​ണ്ട്. ഇ​വ​രു​ടെ സ​ന്പ​ർ​ക്ക​പ​ട്ടി​ക​യി​ൽ ബ​ന്ധു​ക്ക​ള​ട​ക്കം മ​റ്റാ​ർ​ക്കും ത​ന്നെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന​ത് ആ​ശ്വാ​സം പ​ക​രു​ന്നു.