പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ആ​ദ്യ​ദി​നം പെ​ന്‍​ഷ​ന്‍ കൈ​പ്പ​റ്റി​യ​ത് 1576 പേ​ർ
Thursday, April 2, 2020 10:00 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​ന ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൂ​ര്‍​ണ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തി ട്ര​ഷ​റി​ക​ളി​ല്‍ കൂ​ടി​യു​ള്ള ഏ​പ്രി​ല്‍ മാ​സ​ത്തെ പെ​ന്‍​ഷ​ന്‍ വി​ത​ര​ണം സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് ആ​രം​ഭി​ച്ചു. പെ​ന്‍​ഷ​ന്‍ വാ​ങ്ങാ​ന്‍ ഇ​ന്ന​ലെ പൊ​തു​വെ തി​ര​ക്ക് കു​റ​വാ​യി​രു​ന്നു. ആ​ദ്യ​ദി​നം 1576 പേ​ര്‍ പെ​ന്‍​ഷ​ന്‍ കൈ​പ്പ​റ്റി​യ​താ​യി ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ര്‍ പ്ര​സാ​ദ് മാ​ത്യു പ​റ​ഞ്ഞു.

ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്‌​ക്യൂ, ആ​രോ​ഗ്യം എ​ന്നീ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബു​ധ​നാ​ഴ്ച എ​ല്ലാ ട്ര​ഷ​റി​ക​ളും, പ​രി​സ​ര​വും അ​ണു​വി​മു​ക്ത​മാ​ക്കി​യി​രു​ന്നു. ജീ​വ​ന​ക്കാ​രു​ടെ​യും, പെ​ന്‍​ഷ​ന്‍​കാ​രു​ടെ​യും പൂ​ര്‍​ണ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ന്‍ ജി​ല്ല​യി​ലെ 11 ട്ര​ഷ​റി​ക​ളി​ലും ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു. കൈ​ക​ള്‍ ക​ഴു​കി ശു​ദ്ധ​മാ​ക്കാ​നു​ള്ള വാ​ഷ്ബെ​യി​സി​ന്‍, ഹാ​ന്‍​ഡ് വാ​ഷ്, സാ​നി​റ്റൈ​സ​ര്‍, ശാ​രീ​രി​ക അ​ക​ലം പാ​ലി​ച്ചു​ള്ള ഇ​രി​പ്പി​ട​ങ്ങ​ള്‍ എ​ന്നി​വ ട്ര​ഷ​റി​ക​ളി​ല്‍ ഒ​രു​ക്കി​യി​രു​ന്നു. പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ടെ​ല്ല​ര്‍ കൗ​ണ്ട​റു​ക​ള്‍ സ​ജ്ജ​മാ​ക്കി​യി​രു​ന്നു. തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സും ആ​രോ​ഗ്യ-​സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്താ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് പ്ര​വ​ര്‍​ത്ത​ക​രും എ​ല്ലാ ട്ര​ഷ​റി​ക​ളി​ലും എ​ത്തി​യി​രു​ന്നു.

ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ പ​രി​സ​ര ശു​ചീ​ക​ര​ണം ന​ട​ത്തി​യി​രു​ന്നു. ബാ​ങ്കു​ക​ള്‍​ക്ക് മു​ന്‍​കൂ​ട്ടി ക​ത്ത് ന​ല്‍​കി പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ പ​ണം ട്ര​ഷ​റി​യി​ല്‍ ക​രു​തി​യി​രു​ന്നു.

സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ വ​കു​പ്പു​ത​ല പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ റ​വ​ന്യൂ​വ​കു​പ്പ് നി​ര്‍​വ​ഹി​ച്ചു. തി​രു​വ​ല്ല, കു​മ്പ​നാ​ട് തു​ട​ങ്ങി​യ സ​ബ് ട്ര​ഷ​റി​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് സ​ബ് ക​ള​ക്ട​ര്‍ ഡോ. ​വി​ന​യ് ഗോ​യ​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തി. വീ​ണാ​ജോ​ര്‍​ജ് എം​എ​ല്‍​എ ജി​ല്ലാ ട്ര​ഷ​റി​യും സ​ബ് ട്ര​ഷ​റി​യും സ​ന്ദ​ര്‍​ശി​ച്ചു.

സ​ന്ദ​ര്‍​ശ​ന വേ​ള​യി​ല്‍ പെ​ന്‍​ഷ​ന്‍​കാ​രി​ല്‍ നി​ന്നും ല​ഭി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള ചെ​ക്കു​ക​ള്‍ എം​എ​ല്‍​എ ട്ര​ഷ​റി ഓ​ഫീ​സ​ര്‍​ക്ക് കൈ​മാ​റി. കോ​ന്നി സ​ബ് ട്ര​ഷ​റി​യി​ല്‍ കെ.​യു.​ജ​നീ​ഷ്‌​കു​മാ​ര്‍ എം​എ​ല്‍​എ സ​ന്ദ​ര്‍​ശി​ച്ച് സ്ഥി​തി വി​ല​യി​രു​ത്തി.