നി​സാ​മു​ദീന്‍ സ​മ്മേ​ള​നം: ഒ​രാ​ളെ കൂ​ടി ക​ണ്ടെ​ത്തി,ഏ​ഴ് പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ള്‍കൂ​ടി നെ​ഗ​റ്റീ​വ്
Saturday, April 4, 2020 10:37 PM IST
പ​ത്ത​നം​തി​ട്ട: ഡ​ല്‍​ഹി നി​സാ​മു​ദ്ദീ​നി​ല്‍ ന​ട​ന്ന ത​ബ് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 27 പേ​ര്‍ ഉ​ള​ള​താ​യി ക​ണ്ടെ​ത്തി. ഇ​വ​രി​ല്‍ ഒ​രാ​ള്‍ ഡ​ല്‍​ഹി​യി​ല്‍ വ​ച്ച് മ​രി​ക്കു​ക​യും മൃ​ത​ദേ​ഹം അ​വി​ടെ സം​സ്ക​രി​ക്കു​ക​യും ചെ​യ്തു. നാ​ലു പേ​ര്‍ ഇ​പ്പോ​ഴും ഡ​ല്‍​ഹി​യി​ല്‍ തു​ട​രു​ന്നു​ണ്ട്. ര​ണ്ടു പേ​ര്‍ നി​ല​വി​ല്‍ ജി​ല്ല​യ്ക്ക് പു​റ​ത്ത് ക​ഴി​യു​ക​യാ​ണ്. എ​ല്ലാ​വ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.ഒ​മ്പ​തു പേ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ഐ​സൊ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും അ​വ​രി​ല്‍ ര​ണ്ടു പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്ത് വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യും ചെ​യ്തു. ഏ​ഴു​പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് ഇ​തേ​വ​രെ ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​ത് നെ​ഗ​റ്റീ​വാ​ണ്.