പ​ന്ത​ള​ത്തെ വി​ദ്യാ​ര്‍​ഥി​നി യാ​ത്ര ചെ​യ്ത​ത് നി​സാ​മു​ദ്ദീ​ന്‍ ട്രെ​യി​നി​ല്‍ ‌
Sunday, April 5, 2020 9:28 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച പ​ന്ത​ളം സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ര്‍​ഥി​നി​യു​ടെ സ​ഞ്ചാ​ര​പ​ഥം ജി​ല്ലാ ഭ​ര​ണ​കൂ​ടം പു​റ​ത്തി​റ​ക്കി.
വി​ദ്യാ​ര്‍​ഥി​നി​ക്ക് രോ​ഗം പ​ട​ര്‍​ന്ന​ത് എ​വി​ടെ നി​ന്നാ​ണെ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ല. ത​ന്നെ​യു​മ​ല്ല ക്വാ​റ​ന്‍റൈ​നി​ല്‍ 14 ദി​വ​സ​ത്തി​ലേ​റെ ചെ​ല​വ​ഴി​ച്ച​താ​ണ് പെ​ണ്‍​കു​ട്ടി. പ്ര​ത്യ​ക്ഷ​ത്തി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളും ഇ​ല്ലാ​യി​രു​ന്നു.
വി​ദ്യാ​ര്‍​ഥി​നി യാ​ത്ര ചെ​യ്ത ട്രെ​യി​നി​ല്‍ നി​സാ​മു​ദ്ദീ​ന്‍ ത​ബ് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി​യ​വ​രു​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. ഇ​വ​രി​ല്‍ നി​ന്നാ​ണോ രോ​ഗം പ​ട​ര്‍​ന്ന​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​രീ​ക്ഷി​ക്കു​ക​യാ​ണ്.ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 15ന് ​ന്യൂ​ഡ​ല്‍​ഹി നി​സാ​മു​ദ്ദീ​നി​ല്‍ നി​ന്ന് രാ​വി​ലെ 9.15ന് ​കൊ​ച്ചി​യി​ലേ​ക്കു​ള്ള മം​ഗ​ള ല​ക്ഷ​ദ്വീ​പ് എ​ക്പ്ര​സി​ല്‍ എ​സ്9 കോ​ച്ചി​ല്‍ സീ​റ്റ് ന​മ്പ​ര്‍ 55-ല്‍ ​യാ​ത്ര ചെ​യ്ത് 17ന് ​രാ​വി​ലെ 10.15ന് ​എ​റ​ണാ​കു​ളം സൗ​ത്ത് ജം​ഗ്ഷ​നി​ല്‍ വി​ദ്യാ​ര്‍​ഥി​നി എ​ത്തി. അ​വി​ടെ നി​ന്ന് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​ക്ക് രാ​വി​ലെ 11ന് ​ഓ​ട്ടോ​യി​ലെ​ത്തി ഹോ​ട്ട​ല്‍ റോ​യ​ല്‍ പാ​ല​സി​ല്‍ ക​യ​റി. അ​ര മ​ണി​ക്കൂ​ര്‍ അ​വി​ടെ ചെ​ല​വ​ഴി​ച്ച് നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ എ​സ്ബി​ഐ എ​ടി​എ​മ്മി​ല്‍ ക​യ​റി. ഉ​ച്ച​ക​ഴി​ഞ്ഞ് 2.45ന് ​ശ​ബ​രി എ​ക്പ്ര​സ് ജ​ന​റ​ല്‍ കം​പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ ക​യ​റി 4.45ന് ​ചെ​ങ്ങ​ന്നൂ​രി​ല്‍ എ​ത്തി. അ​വി​ടെ നി​ന്ന് ചെ​ങ്ങ​ന്നൂ​ര്‍ - പ​ന്ത​ളം കെ​എ​സ്ആ​ര്‍​ടി​സി വേ​ണാ​ട് ബ​സി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വീ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ആ​യി​രു​ന്നു. റൂ​ട്ട് മാ​പ്പ് അ​നു​സ​രി​ച്ച് ഈ ​സ്ഥ​ല​ങ്ങ​ളി​ല്‍ ഈ ​സ​മ​യ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ 9188297118, 9188294118 എ​ന്നി ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു. ‌