കോ​ട​യും ശ​ർ​ക്ക​ര​യും പി​ടി​കൂ​ടി ‌
Monday, April 6, 2020 10:15 PM IST
പ​ത്ത​നം​തി​ട്ട: സീ​ത​ത്തോ​ട് കോ​ട്ട​ക്കു​ഴി ആ​ന​ച​ന്ത​യി​ൽ ഓ​ലി​ക്ക​ൽ ഷാ​ജി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​റ​ന്പി​ൽ നി​ന്നും ര​ണ്ടു ക​ന്നാ​സ് കോ​ട​യും 25 കി​ലോ​ഗ്രാം ശ​ർ​ക്ക​ര​യും ചി​റ്റാ​ർ പോ​ലീ​സ് പി​ടി​കൂ​ടി. ചാ​രാ​യം വാ​റ്റാ​നാ​യി 35 ലി​റ്റ​ർ കൊ​ള്ളു​ന്ന ര​ണ്ട് ക​ന്നാ​സി​ലാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു കോ​ട.

ശ​ർ​ക്ക​ര പ്ലാ​സ്റ്റി​ക് ചാ​ക്കി​ലും സൂ​ക്ഷി​ച്ചി​രു​ന്നു.

പ്ര​തി ഷാ​ജി ഒ​ളി​വി​ലാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​കം ചി​റ്റാ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ന്ദ്ര​ൻ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കോ​ട​യും ശ​ർ​ക്ക​ര​യും പി​ടി​ച്ചെ​ടു​ത്ത​ത്. ചി​റ്റാ​ർ എ​സ്ഐ സ​ണ്ണി, സി​പി​ഒ​മാ​രാ​യ സ​ച്ചി​ൻ, ര​തീ​ഷ്, പ്ര​ശോ​ഭ്, ര​ഞ്ജി​ത്ത് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ‌

30 ലി​റ്റ​ർ കോ​ട പി​ടി​ച്ചെ​ടു​ത്തു ‌

മ​ല്ല​പ്പ​ള്ളി: ചാ​രാ​യം നി​ർ​മി​ക്കാ​നാ​യി ത​യാ​റാ​ക്കി​യ 30 ലി​റ്റ​ർ കോ​ട കീ​ഴ്‌​വാ​യ്പൂ​ര് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. മ​ല്ല​പ്പ​ള്ളി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​റ്റി സ​ഞ്ജ​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് കു​ന്ന​ന്താ​നം ന​ട​യ്ക്ക​ൽ ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​യു​ടെ പ​ണി​തീ​രാ​ത്ത വീ​ടി​ന് സ​മീ​പ​മു​ള്ള റ​ബ​ർ​ത്തോ​ട്ട​ത്തി​ൽനി​ന്നു ക​ന്നാ​സി​ൽ നി​റ​ച്ച നി​ല​യി​ൽ കോ​ട ക​ണ്ടെ​ത്തി​യ​ത്. കീ​ഴ്‌​വാ​യ്പൂ​ര് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​സ്ഐ​മാ​രാ​യ ബി.​എ​സ്.ആ​ദ​ർ​ശ്, സോ​മ​നാ​ഥ​ൻ നാ​യ​ർ, എ​സ്‌​സി​പി​ഒ​മാ​രാ​യ അ​ൻ​സീം പി.​എ​ച്ച്, കെ.​എ.ഷാ​ന​വാ​സ് , മ​നോ​ജ് കു​മാ​ർ, ഗോ​പീ​കൃ​ഷ്ണ​ൻ,സി​പി​ഒ പ്ര​വീ​ൺ എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്ത​ത്. ‌