‌ലോ​ക്ക്ഡൗ​ണ്‍: 338 കേ​സു​ക​ളി​ലാ​യി 337 അ​റ​സ്റ്റ് ‌
Monday, April 6, 2020 10:15 PM IST
പ​ത്ത​നം​തി​ട്ട: വി​ല​ക്കു​ക​ൾ ലം​ഘി​ച്ച് നി​ര​ത്തി​ലി​റ​ങ്ങി ക​റ​ങ്ങി ന​ട​ക്കു​ന്ന​വ​ർ​ക്കും വ​ള​രെ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കു​മെ​തി​രെ 338 കേ​സു​ക​ൾ ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു. 337 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും 273 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യും ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ അ​റി​യി​ച്ചു.
പ​ണം വ​ച്ച് ചീ​ട്ടു​ക​ളി​ച്ച​തി​നു മൂ​ന്നു​പേ​രെ പ​ത്ത​നം​തി​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട മ​ദീ​ന ജം​ഗ്ഷ​നി​ലെ പൊ​തു​വ​ഴി​ക്ക​രി​കി​ൽ ചീ​ട്ടു​ക​ളി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​വ​രെ ചീ​ട്ടും 2300 രൂ​പ​യും ഉ​ൾ​പ്പെ​ടെ​യാ​ണു പി​ടി​കൂ​ടി​യ​ത്.
മ​ദീ​ന ജം​ഗ്ഷ​നി​ൽ പ​ര​ശു​രാ​മ​ൻ​പു​ര​യി​ടം കീ​ഴു​മ​ല​യി​ൽ വീ​ട്ടി​ൽ സ​ലിം, ഹ​ബീ​ബ്, നാ​ഗൂ​ർ നി​ഷാ​ദ് എ​ന്നി​വ​രെ​യാ​ണ് എ​സ്ഐ ജ​യ​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ പ​ക​ർ​ച്ച​വ്യാ​ധി നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ കൂ​ടി ചേ​ർ​ത്താ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.പ​ണം വ​ച്ച് ചീ​ട്ട് ക​ളി​ച്ച​തി​ന് ക​ഴി​ഞ്ഞ​ദി​വ​സം കോ​ന്നി പു​ളി​ഞ്ചാ​ണി​യി​ൽ​നി​ന്നും മൂ​ന്നു പേ​രെ പി​ടി​കൂ​ടി​യി​രു​ന്നു.
കോ​ന്നി മാ​രൂ​ർ പാ​ലം ഗോ​പി സ​ദ​ന​ത്തി​ൽ കൃ​ഷ്ണ​കു​മാ​ർ(38), അ​രു​വാ​പ്പു​ലം വ​ത്സ​ല ഭ​വ​ന​ത്തി​ൽ സ​ന്തോ​ഷ് കു​മാ​ർ, (40), അ​രു​വാ​പ്പു​ലം പാ​റ​യ്ക്ക​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ പ്ര​സ​ന്ന​ൻ(56) എ​ന്നി​വ​രെ​യാ​ണ് കോ​ന്നി എ​സ്ഐ കു​രു​വി​ള സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ക​ർ​ച്ച​വ്യാ​ധി ത​ട​യ​ൽ വ​കു​പ്പു​ക​ൾ കൂ​ടി ചേ​ർ​ത്താ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പോ​ലീ​സ് സം​ഘ​ത്തി​ൽ സി​പി​ഒ​മാ​രാ​യ ജി​പ്സ​ണ്‍, ഷാ​ജ​ഹാ​ൻ എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു.
കോ​വി​ഡ്19 സം​ബ​ന്ധ​മാ​യ വ്യാ​ജ​വാ​ർ​ത്ത​ക​ൾ നി​ർ​മി​ക്കു​ക​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ക​ർ​ശ​ന​മാ​യി ത​ട​യും. ര​ണ്ടോ അ​തി​ല​ധി​ക​മോ ത​വ​ണ ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രു​ടെ ചി​ത്രം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം ന​ട​പ്പാ​ക്കു​മെ​ന്നും ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ‌

മ​ല്ല​പ്പ​ള്ളി​യി​ൽ ഡ്രോ​ൺ നി​രീ​ക്ഷ​ണം ‌‌

മ​ല്ല​പ്പ​ള്ളി: മ​ല്ല​ള്ളി​യി​ൽ ഡ്രോ​ൺ പ​റ​ത്തി കീ​ഴ്‌​വാ​യ്പൂ​ര് പോ​ലീ​സ് നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ചു. റോ​ഡി​ല്‍ ചു​റ്റി​ത്തി​രി​യു​ന്ന വി​രു​ത​ന്മാ​രെ ത​ട​യു​ക​യെ​ന്ന ല​ക്ഷ്യം വ​ച്ചാ​ണ് ഡ്രോ​ൺ നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ‌