‌92 ഫ​ല​ങ്ങ​ൾ കൂ​ടി നെ​ഗ​റ്റീ​വ് ‌‌
Monday, April 6, 2020 10:15 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ ല​ഭി​ച്ച 92 പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ കൂ​ടി നെ​ഗ​റ്റീ​വാ​യി. 161 സാ​ന്പി​ളു​ക​ൾ കൂ​ടി ഇ​ന്ന​ലെ അ​യ​ച്ചു. ഇ​തു​വ​രെ പ​രി​ശോ​ധി​ച്ച​വ​യി​ൽ 15 എ​ണ്ണം പോ​സി​റ്റീ​വാ​യും 197 എ​ണ്ണം നെ​ഗ​റ്റീ​വാ​യും ല​ഭി​ച്ചു. 265 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​മു​ണ്ട്.പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 12 പേ​രും കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നാ​ലു​പേ​രു​മാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്.
ഇ​ന്ന​ലെ മൂ​ന്നു​പേ​രെ​യാ​ണ് ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ലാ​ക്കി​യ​ത്.ഡ​ൽ​ഹി നി​സാ​മു​ദ്ദീ​നി​ലെ ത​ബ് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി​വ​ന്ന​വ​രി​ൽ 16 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി ല​ഭി​ച്ചു. 20 പേ​ർ ജി​ല്ല​യി​ൽ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം പ​ന്ത​ള​ത്തു രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​നി​യു​ടെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​പ​ട്ടി​ക​യി​ൽ ഒ​ന്പ​തു​പേ​രെ​യും ര​ണ്ടാം സ​ന്പ​ർ​ക്ക​ത്തി​ൽ നാ​ലു​പേ​രെ​യും ക​ണ്ടെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​ല​വി​ൽ വി​ദേ​ശ​ത്തു​നി​ന്നു തി​രി​ച്ചെ​ത്തി 2759 പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള 4583 പേ​രും ഉ​ൾ​പ്പെ​ടെ 7700 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. 674 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ സ്ക്രീ​നിം​ഗി​നു വി​ധേ​യ​രാ​ക്കി. ഒ​രാ​ളെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ‌