പ​ത്ത​നം​തി​ട്ട മാ​തൃ​ക​യ്ക്ക് കേ​ന്ദ്ര കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി​യു​ടെ പ്ര​ശം​സ
Monday, April 6, 2020 10:18 PM IST
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ക​ച്ച രീ​തി​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്ക് പ്ര​ശം​സ​യു​മാ​യി കേ​ന്ദ്ര കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി രാ​ജീ​വ് ഗൗ​ബ. പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നു കോ​വി​ഡ് ബാ​ധി​ത ജി​ല്ല​ക​ളി​ലെ ക​ള​ക്ട​ർ​മാ​ർ​ക്കും സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ​ക്കു​മാ​യി വി​ളി​ച്ചു​ചേ​ർ​ത്ത വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലാ​ണു ജി​ല്ല​യു​ടെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി നേ​രി​ട്ട് അ​ഭി​ന​ന്ദി​ച്ച​ത്. ‌
കോ​വി​ഡ് വ്യാ​പ​ന​ത്തി​നെ​തി​രെ പ​ത്ത​നം​തി​ട്ട ജി​ല്ലാ​ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ​വ​കു​പ്പും ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ രാ​ജ്യ​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​ണെ​ന്ന് കേ​ന്ദ്ര സെ​ക്ര​ട്ട​റി ചൂ​ണ്ടി​ക്കാ​ട്ടി. ജി​ല്ല​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​റ്റു സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​നു​ക​രി​ക്കാ​വു​ന്ന​താ​ണെ​ന്നും അ​ഭി​ന​ന്ദ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം തു​ട​ർ​ന്നു. ‌
ജി​ല്ല​യി​ൽ ഇ​തു​വ​രെ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​ത​ര​ണ​ത്തി​ന് ക​ള​ക്ട​ർ പി.​ബി. നൂ​ഹി​ന് അ​വ​സ​രം ല​ഭി​ച്ചു. പ​ത്ത​നം​തി​ട്ട​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു കേ​ന്ദ്ര കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി ജി​ല്ല​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ച്ച​ത്. ‌
രാ​ജ്യ​ത്തെ നാ​ലു ജി​ല്ല​ക​ൾ​ക്കു മാ​ത്ര​മാ​ണ് കോ​ണ്‍​ഫ​റ​ൻ​സി​ൽ അ​വ​ത​ര​ണ​ത്തി​ന് അ​വ​സ​രം ല​ഭി​ച്ച​ത്. രാ​ജ​സ്ഥാ​നി​ലെ ബി​ലാ​വ, ആ​ഗ്ര, മും​ബൈ എ​ന്നി​വ​യാ​ണ് മ​റ്റു ജി​ല്ല​ക​ൾ. തു​ട​ർ​ന്നു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ങ്ങ​നെ ആ​യി​രി​ക്ക​ണ​മെ​ന്നും നി​ർ​ദ്ദേ​ശം ഉ​ണ്ടാ​യി. ‌
കേ​ര​ള​ത്തി​ൽ കോ​വി​ഡ് 19 ബാ​ധ​യു​ടെ ര​ണ്ടാം​ഘ​ട്ടം തു​ട​ങ്ങു​ന്ന​ത് ഇ​റ്റ​ലി​യി​ൽ നി​ന്നു​ള്ള റാ​ന്നി കു​ടും​ബം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ എ​ത്തു​ന്ന​തോ​ടു​കൂ​ടി​യാ​ണ്. ഇ​വ​രു​ടെ രോ​ഗം വേ​ഗ​ത്തി​ൽ ക​ണ്ടെ​ത്തു​വാ​നും ആ ​കു​ടും​ബ​വു​മാ​യി നേ​രി​ട്ടു ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന ഒ​ന്പ​തു പേ​രി​ൽ മാ​ത്ര​മാ​യി രോ​ഗ​ത്തെ ഒ​തു​ക്കു​വാ​നും 1200 ഓ​ളം പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി സ​ന്പ​ർ​ക്ക​ക്കാ​രെ ക​ണ്ടെ​ത്തി ഐ​സൊ​ലേ​ഷ​നി​ലാ​ക്കി സാ​മൂ​ഹ്യ വ്യാ​പ​നം ത​ട​ഞ്ഞ​തും ജി​ല്ല​യു​ടെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​യി വി​ല​യി​രു​ത്തി. ക​ഴി​ഞ്ഞ മാ​ർ​ച്ച് എ​ട്ടി​നാ​ണ് ജി​ല്ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നാ​ന്ദി കു​റി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സ​ഞ്ചാ​ര​പ​ഥം അ​ട​ങ്ങു​ന്ന ഫ്ളോ​ചാ​ർ​ട്ട് ത​യാ​റാ​ക്കി പ്ര​സി​ദ്ധ​പ്പെ​ടു​ത്തി സ​ന്പ​ർ​ക്ക​പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ തു​ട​ക്ക​മാ​യ​തും പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നാ​ണ്. വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ക​യും സാ​മൂ​ഹി​ക​സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യം തേ​ടു​ക​യും ചെ​യ്ത് എ​ല്ലാ​ദി​വ​സ​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്തു പോ​കു​ന്ന രീ​തി​യും പ​ത്ത​നം​തി​ട്ട​യി​ലാ​ണ് തു​ട​ക്ക​മി​ട്ട​ത്. ‌
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍, സ​ബ് ക​ള​ക്ട​ർ ഡോ. ​വി​ന​യ് ഗോ​യ​ൽ, ഡി​എം​ഒ(​ആ​രോ​ഗ്യം) ഡോ.​എ.​എ​ൽ. ഷീ​ജ, എ​ൻ​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​എ​ബി സു​ഷ​ൻ തു​ട​ങ്ങി​യ​വ​രും വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്തു. ‌