ലോ​ക്ക്ഡൗ​ണ്‍: 593 കേ​സു​ക​ളി​ലാ​യി 601 അ​റ​സ്റ്റ് ‌‌‌‌
Tuesday, April 7, 2020 10:15 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്ക് ഡൗ​ണ്‍ വി​ല​ക്കു​ക​ളും നി​ല​വി​ലെ നി​രോ​ധ​നാ​ജ്ഞ​യും ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വി​ല്ല.
ജി​ല്ല​യി​ല്‍ ആ​റി​നു വൈ​കു​ന്നേ​രം നാ​ലു​ മു​ത​ല്‍ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​യു​ന്ന​തു​വ​രെ 593 കേ​സു​ക​ളാ​ണ് എ​ടു​ത്ത​ത്. 601 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും 517 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്ത​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ അ​റി​യി​ച്ചു.
ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ക്ര​മം പാ​ലി​ക്കാ​ത്ത​തി​നു ക​ട​യു​ട​മ​ക​ള്‍​ക്കെ​തി​രേ എ​ടു​ത്ത ഒ​ന്പ​തു കേ​സു​ക​ളും നി​ര​ത്തു​ക​ളി​ല്‍ ആ​ളു​ക​ള്‍ കൂ​ട്ടം​കൂ​ടി​യ​തി​ന് ര​ജി​സ്റ്റ​ര്‍ ചെ​യ്ത 63 കേ​സു​ക​ളും ഇ​തി​ലു​ള്‍​പ്പെ​ടു​ന്നു.‌‌