സ​മൂ​ഹ അ​ടു​ക്ക​ള​ക​ളി​ൽ ജി​ല്ലാ ക​ള​ക്ട​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി ‌‌
Tuesday, April 7, 2020 10:15 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭാ സ​മൂ​ഹ അ​ടു​ക്ക​ള​ക​ളി​ൽ അ​ര്‍​ഹ​ത​പ്പെ​ട്ട​വ​ര്‍​ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​ങ്ങ​ളെ​തു​ട​ര്‍​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് പ​രി​ശോ​ധ​ന ന​ട​ത്തി.

പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സ്, പ​ത്ത​നം​തി​ട്ട ഇ​ട​ത്താ​വ​ളം എ​ന്നി​വ​ട​ങ്ങ​ളി​ലെ സ​മൂ​ഹ അ​ടു​ക്ക​ള​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

32 വാ​ര്‍​ഡു​ക​ളി​ലും അ​ടി​യ​ന്ത​ര​മാ​യി മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി കൂ​ടാ​നും ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​രു​ടെ ലി​സ്റ്റ് ഇ​ന്നു സ​മ​ര്‍​പ്പി​ക്കാ​നും ജി​ല്ലാ ക​ള​ക്ട​ര്‍ മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്കു നി​ര്‍​ദേ​ശം ​ന​ല്‍​കി. ലി​സ്റ്റ് പ്ര​കാ​രം അ​വ​ശ്യ​ക്കാ​ര്‍​ക്കു ഭ​ക്ഷ​ണം കി​ട്ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും. വി​വി​ധ ഗ്രൂ​പ്പു​ക​ളും സം​ഘ​ട​ന​ക​ളും ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഇ​വ​ര്‍ എ​ല്ലാ​വ​രു​മാ​യു​ള്ള ഏ​കോ​പ​ന​ക്കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്.

പാ​സി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഏ​ജ​ന്‍​സി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം നി​യ​ന്ത്രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ റോ​സ്‌​ലി​ന്‍ സ​ന്തോ​ഷ്, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ.​എം. മും​താ​സ്, ദു​ര​ന്ത നി​വാ​ര​ണം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ബി.​ രാ​ധാ​കൃ​ഷ്ണ​ന്‍, എ​ന്‍​എ​ച്ച്എം ഡി​പി​എം ഡോ.​ എ​ബി സു​ഷ​ന്‍, കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​ വി​ധു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌‌