സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​തി​ഷേ​ധ​ദി​നം ആ​ച​രി​ച്ചു
Friday, May 22, 2020 10:32 PM IST
പ​ത്ത​നം​തി​ട്ട: തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത സു​ര​ക്ഷ സം​ര​ക്ഷി​ക്കു​ന്ന തൊ​ഴി​ൽ നി​യ​മ വ്യ​വ​സ്ഥ​ക​ൾ ത​ക​ർ​ക്കു​ന്ന കേ​ന്ദ്ര​ന​യ​ങ്ങ​ൾ​ക്കെ​തി​രെ ദേ​ശ​വ്യാ​പ​ക​മാ​യി സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ധ​ർ​ണ​യും സ​മ​ര​പ​രി​പാ​ടി​ക​ളും ന​ട​ന്നു.പ​ഴ​വ​ങ്ങാ​ടി പോ​സ്റ്റോ​ഫീ​സി​ന് മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ എ​ഐ​റ്റി​യു​സി സം​സ്ഥാ​ന ട്ര​ഷ​റ​ർ എം.​വി. വി​ദ്യാ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഐ ​എ​ൻ​ടി​യു​സി ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ് എ. ​ജി. ആ​ന​ന്ദ​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.പ​ത്ത​നം​തി​ട്ട ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ന്ന സ​മ​രം എ​ഐ​റ്റി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി ചെ​ങ്ങ​റ സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ന്ത​ള​ത്ത് സം​ഘ​ടി​പ്പി​ച്ച സ​മ​രം എ​ഐ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡി. ​സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ. ​ഫ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്. രാ​ജേ​ന്ദ്ര​ൻ, കെ. ​സി. സ​ര​സ​ൻ, ആ​ർ. ജ​യ​ൻ,എം.​ജി. വി​ജ​യ​കു​മാ​ർ, വി. ​കെ. മു​ര​ളി, സ​തി വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വ​ട​ശേ​രി​ക്ക​ര പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ന്നു ധ​ർ​ണ ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ്യോ​തി​ഷ്കു​മാ​ർ മ​ല​യാ​ല​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി. ​കെ. പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.