ഡ​ൽ​ഹി സ്പെ​ഷ​ൽ ട്രെ​യി​നി​ൽ 64 പേ​ർ
Friday, May 22, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: ഡ​ൽ​ഹി​യി​ൽ നി​ന്നും ഇ​ന്ന​ലെ പു​ല​ർ​ച്ചെ എ​ത്തി​യ സ്പെ​ഷ​ൽ ട്രെ​യി​നി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 64 പേ​ർ എ​ത്തി. എ​റ​ണാ​കു​ളം സൗ​ത്ത് സ്റ്റേ​ഷ​ൻ, തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ 32 വീ​തം പത്തനംതിട്ട ജി​ല്ല​ക്കാ​രാ​ണ് എ​ത്തി​യ​ത്. എ​റ​ണാ​കു​ള​ത്തെ​ത്തി​യ ട്രെ​യി​നി​ൽ 21 പു​രു​ഷ​ൻ​മാ​രും ഒ​ന്പ​ത് സ്ത്രീ​ക​ളും ര​ണ്ട് കു​ട്ടി​ക​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 10 പേ​ർ കോ​വി​ഡ് കെ​യ​ർ കേ​ന്ദ്ര​ങ്ങ​ളി​ലും 22 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലും ക​ഴി​യു​ന്നു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ 32 പേ​രി​ൽ 17 പു​രു​ഷ​ൻ​മാ​രും 14 സ്ത്രീ​ക​ളും ഒ​രു കു​ട്ടി​യു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ നാ​ലു​പേ​ർ കോ​വി​ഡ് കെ​യ​ർ കേ​ന്ദ്ര​ങ്ങ​ളി​ലും 28 പേ​ർ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു.