സം​ഭ​വ​ത്തി​ൽ വി​ശ​ദാ​ന്വേ​ഷ​ണം: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി
Monday, May 25, 2020 9:19 PM IST
പ​ത്ത​നം​തി​ട്ട: നാ​ട്ടി​ൽ തി​രി​കെ പോ​ക​ണ​മെ​ന്നും മ​റ്റും ആ​വ​ശ്യ​പ്പെ​ട്ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ സം​ഘ​ടി​ച്ച സം​ഭ​വ​ത്തി​ൽ വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ പ​പ​റ​ഞ്ഞു.
ഏ​ക​ദേ​ശം നൂ​റോ​ളം വ​രു​ന്ന, ഭൂ​രി​പ​ക്ഷ​വും ബീ​ഹാ​റി​ൽ നി​ന്നു​ള്ള അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​ണ്ണ​ങ്ക​ര​യി​ൽ സം​ഘ​ടി​ച്ചെ​ത്തി​യ​ത്. ക​ണ്ണ​ങ്ക​ര​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​രാ​ണി​വ​ർ. ഇ​വി​ടെ​യു​ള്ള സൂ​ര്യാ ട്രാ​വ​ൽ ഏ​ജ​ൻ​സി ഓ​ഫീ​സി​ലേ​ക്ക് നീ​ങ്ങാ​നു​ള്ള ത​യാ​റെ​ടു​പ്പി​നി​ടെ പോ​ലീ​സെ​ത്തു​ക​യാ​യി​രു​ന്നു.
ര​ണ്ട​ര​ല​ക്ഷം രൂ​പ ന​ല്കി​യാ​ൽ 30 പേ​രെ സ്വ​ദേ​ശ​ത്തെ​ത്തി​ക്കാ​മെ​ന്ന ട്രാ​വ​ൽ ഏ​ജ​ന്‍റി​ന്‍റെ വാ​ഗ്ദാ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഇ​വ​ർ ട്രാ​വ​ൽ ഏ​ജ​ൻ​സി ഓ​ഫീ​സി​ലേ​ക്ക് പോ​കാ​ൻ ക​ണ്ണ​ങ്ക​ര​യി​ൽ ഒ​ത്തു​ചേ​ർ​ന്ന​തെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. സ്വ​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങാ​ൻ വേ​ണ്ട പാ​സും മ​റ്റു​കാ​ര്യ​ങ്ങ​ളും ശ​രി​യാ​ക്കി ന​ൽ​കാ​മെ​ന്നും ഏ​ജ​ൻ​സി വാ​ക്കു ന​ൽ​കി​യ​താ​യി പ​റ​യ​പ്പെ​ടു​ന്നു. ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ കേ​ൾ​ക്കു​ക​യും തി​രി​ച്ചു പോ​ക്കു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യാ​മെ​ന്നു ഉ​റ​പ്പ് ന​ല്കു​ക​യും ചെ​യ്തു.
ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ച​പ്പോ​ൾ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ ആ​വ​ശ്യ​ത്തി​ന് ഭ​ക്ഷ​ണ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. ഭ​ക്ഷ​ണ​ത്തി​ന്‍റെ​യും, തി​രി​ച്ചു​പോ​ക്കി​ന്‍റെ​യും കാ​ര്യ​ത്തി​ൽ​വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി കെ.​സ​ജീ​വി​നെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചു​മ​ത​ല​പ്പെ​ടു​ത്തി. സ്ഥ​ല​ത്തെ​ത്തി​യ ത​ഹ​സി​ൽ​ദാ​റും ഈ ​പ്ര​ശ്ന​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കി.
അ​തി​നി​ടെ ഈ ​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തെ​ങ്കി​ലും രാ​ഷ്ട്രീ​യ​മു​ണ്ടോ എ​ന്നു തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കൊ​പ്പം ജി​ല്ലാ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​ആ​ർ.​ജോ​സും മ​റ്റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മു​ണ്ടാ​യി​രു​ന്നു.