ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ൽ 30 പേ​ർനി​രീ​ക്ഷ​ണ​ത്തി​ൽ 3337 പേ​ർ
Monday, May 25, 2020 9:20 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ 30 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. 3337 പേ​ർ വീ​ടു​ക​ളി​ലും കോ​വി​ഡ് കെ​യ​ർ കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.ജ​ന​റ​ൽ ആ​ശു​പ​ത്രി പ​ത്ത​നം​തി​ട്ട​യി​ൽ 10 പേ​രും ജി​ല്ലാ ആ​ശു​പ​ത്രി കോ​ഴ​ഞ്ചേ​രി​യി​ൽ ആ​റു​പേ​രും ജ​ന​റ​ൽ ആ​ശു​പ​ത്രി അ​ടൂ​രി​ൽ നാ​ലു​പേ​രും ഐ​സൊ​ലേ​ഷ​നി​ൽ ഉ​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 10 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. ഇ​ന്ന​ലെ പു​തു​താ​യി ഒ​ന്പ​തു പേ​രെ ഐ​സ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
വി​വി​ധ പോ​സി​റ്റീ​വ് കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ അ​ഞ്ചു​പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ 2909 പേ​രും വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 423 പേ​രും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ ഒ​രാ​ളും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഇ​ന്ന് എ​ത്തി​യ 287 പേ​ർ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.
ജി​ല്ല​യി​ൽ വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തു​ന്ന​വ​രെ താ​മ​സി​പ്പി​ക്കു​ന്ന​തി​ന് 95 കൊ​റോ​ണ കെ​യ​ർ കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ചു. ഇ​വ​യി​ൽ 878 പേ​രെ താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്.
ഇ​ന്ന​ലെ 229 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തേ​വ​രെ 6842 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ഇ​ന്ന​ലെ 153 സാ​ന്പി​ളു​ക​ൾ നെ​ഗ​റ്റീ​വാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തു. 360 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.