തി​രു​വ​ല്ല​യി​ല്‍ നി​ന്ന് ബം​ഗാ​ളി​ലേ​ക്ക് ട്രെ​യി​ൻ, യാ​ത്ര​യാ​യ​ത് 1468 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ ‌
Wednesday, May 27, 2020 9:55 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്നും പ​ശ്ചി​മ ബം​ഗാ​ളി​ലേ​ക്കു പു​റ​പ്പെ​ട്ട ആ​ദ്യ ട്രെ​യി​നി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 1468 അ​തി​ഥി തൊ​ഴി​ ലാ​ളി​ക​ള്‍ സ്വ​ദേ​ശ​ത്തേ​ക്കു മ​ട​ങ്ങി.

പ​ശ്ചി​മ ബം​ഗാ​ളി​ലെ ഹൗ​റ സ്റ്റേ​ഷ​നി​ലേ​ക്കാ​ണു തി​രു​വ​ല്ല​യി​ല്‍ നി​ന്നും സ്പെ​ഷ​ല്‍ ട്രെ​യി​ന്‍ പു​റ​പ്പെ​ട്ട​ത്. മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​രെ യാ​ത്ര​യാ​ക്കി​യ​ത്. ‌

ജി​ല്ല​യി​ലെ ആ​റ് താ​ലൂ​ക്കു​ക​ളി​ൽ നി​ന്നും തൊ​ഴി​ലാ​ളി​ക​ളെ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു.‌

തി​രു​വ​ല്ല ത​ഹ​സി​ല്‍​ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​ര്‍​ക്കു​ള്ള സൗ​ജ​ന്യ ഭ​ക്ഷ​ണ​കി​റ്റ് വി​ത​ര​ണം ചെ​യ്ത​ത്.

ച​പ്പാ​ത്തി, അ​ച്ചാ​ര്‍, ബ്ര​ഡ്, ഏ​ത്ത​പ്പ​ഴം വെ​ള്ളം എ​ന്നി​വ​യാ​ണു ഭ​ക്ഷ​ണ കി​റ്റി​ലു​ള്ള​ത്. കൂ​ടാ​തെ ഡി​എം​ഒ (ഹോ​മി​യോ) ഡോ.​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹോ​മി​യോ മ​രു​ന്നു​ക​ളു​ടെ കി​റ്റും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കു​ള്ള ഹോ​മി​യോ​പ​തി​ക് ഇ​മ്യൂ​ണി​റ്റി ബൂ​സ്റ്റ​റും കൈ​മാ​റി. ‌

ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും റ​വ​ന്യൂ, ലേ​ബ​ര്‍ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ല്‍ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച കൗ​ണ്ട​റു​ക​ളി​ലൂ​ടെ​യാ​ണ് ഇ​വ​ര്‍​ക്കാ​യു​ള്ള ടി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്ത​ത്. ‌