ക്രൈം​ബ്രാ​ഞ്ച് സി​ഐ​യെ മ​ർ​ദി​ച്ച സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ കേ​സ് ‌
Monday, June 1, 2020 9:50 PM IST
പ​ന്ത​ളം: ഹൃ​ദ്രോ​ഗി​യാ​യ പി​താ​വി​ന് മ​രു​ന്നു വാ​ങ്ങി വീ​ട്ടി​ലേ​ക്ക് കാ​റി​ൽ മ​ട​ങ്ങു​ക​യാ​യി​രു​ന്ന തി​രു​വ​ല്ല ക്രൈം​ബ്രാ​ഞ്ച് സ​ർ​ക്കി​ൽ ഇ​ൻ​സ്പെ​ക്ട​റെ വാ​ഹ​നം ത​ട​ഞ്ഞ് മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി. സി​ഐ ത​ട്ട സ്വ​ദേ​ശി ന​ന്ദ​കു​മാ​റി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ന​രി​യാ​പു​രം സ്വ​ദേ​ശി ജി​ജി ജോ​ർ​ജ്, സു​ഹൃ​ത്ത് ബ്ല​സ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് മ​ർ​ദ്ദി​ച്ച​തെ​ന്നാ​ണ് പ​രാ​തി. ബ്ല​സ​ൻ അ​റ​സ്റ്റി​ലാ​യി. ജി​ജി ജോ​ർ​ജ് നാ​ഷ​ണ​ൽ ഇ​ൻ​ഫ​ർ​മാ​റ്റി​ക് ജി​ല്ല ഓ​ഫീ​സ​റാ​ണ്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ കീ​രു​കു​ഴി​യി​ലാ​ണ് സം​ഭ​വം. ത​ന്നെ മ​ർ​ദി​ച്ച​വ​ർ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി സി​ഐ​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ‌പി​താ​വി​ന് അ​ടൂ​രി​ൽ പോ​യി മ​രു​ന്നു വാ​ങ്ങി വീ​ട്ടി​ലേ​ക്ക് കാ​റി​ൽ മ​ട​ങ്ങു​ക​യാ​യി​രു​ന്നു ന​ന്ദ​കു​മാ​ർ. ബൈ​ക്കി​ൽ കാ​റി​ന് മു​ന്നി​ൽ പോ​വു​ക​യാ​യി​രു​ന്ന ര​ണ്ടു​പേ​ർ സൈ​ഡ് കൊ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. ന​ന്ദ​കു​മാ​ർ ഹോ​ണ്‍ മു​ഴ​ക്കി​യി​ട്ടും കാ​ർ ക​ട​ത്തി വി​ടാ​ൻ ഇ​വ​ർ കൂ​ട്ടാ​ക്കി​യി​ല്ല. ഇ​തി​നി​ടെ കി​ട്ടി​യ സ്ഥ​ല​ത്തു കൂ​ടി മു​ന്നി​ൽ ക​യ​റി​പ്പോ​യി. ഇ​തോ​ടെ പ്ര​തി​ക​ൾ ബൈ​ക്ക് കാ​റി​നോ​ടു ചേ​ർ​ത്ത് ന​ന്ദ​കു​മാ​റി​നെ അ​സ​ഭ്യം പ​റ​യാ​ൻ തു​ട​ങ്ങി. കു​റേ ദൂ​രം ചെ​ന്ന് ന​ന്ദ​കു​മാ​ർ അ​ടു​ത്തു​ള​ള ക​ട​യി​ലേ​ക്ക് സാ​ധ​നം വാ​ങ്ങാ​നാ​യി കാ​ർ നി​ർ​ത്തി​യ​പ്പോ​ഴാ​ണ് കൈ​യേ​റ്റം ഉ​ണ്ടാ​യ​ത്. വാ​ഹ​നം ത​ട​ഞ്ഞ് ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. സി​ഐ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പ​ന്ത​ളം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും ഇ​രു​വ​രും ര​ക്ഷ​പെ​ട്ടു. ന​ന്ദ​കു​മാ​ർ പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി. ‌