പ​ത്ത​നം​തി​ട്ട​യി​ൽ ര​ണ്ടു​പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Wednesday, June 3, 2020 9:51 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ ര​ണ്ടു പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. മേ​യ് 24ന് ​മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്ന് ട്രാ​വ​ല​റി​ല്‍ എ​ത്തി​യ കൂ​ട​ല്‍ സ്വ​ദേ​ശി​നി​യാ​യ 27 കാ​രി. 27ന് ​കു​വൈ​റ്റി​ല്‍ നി​ന്നും നെ​ടു​ന്പാ​ശേ​രി​യി​ൽ എ​ത്തി​യ കു​മ്പ​ഴ സ്വ​ദേ​ശി​യാ​യ 27 കാ​ര​ന്‍ എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ പോ​സി​റ്റീ​വാ​യ​ത്.

ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ ആ​കെ 55 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ്-19 മൂ​ലം ജി​ല്ല​യി​ല്‍ ഒ​രാ​ള്‍ മ​ര​ണ​മ​ട​ഞ്ഞു. 21 പേ​ർ രോ​ഗ​വി​മു​ക്ത​രാ​യി.

നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ 33 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ര​ണ്ടു പേ​ർ വീ​തം കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഒ​ന്പ​തു​പേ​ർ റാ​ന്നി മേ​നാം​തോ​ട്ടം കോ​വി​ഡ് ഒ​ന്നാം​നി​ര ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലു​മു​ണ്ട്. 20 പേ​രാ​ണ് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 68 പേ​രാ​ണ് ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. 19 പേ​രെ ഇ​ന്ന​ലെ പു​തു​താ​യി ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​വ​രാ​ണ്. രോ​ഗ​ബാ​ധി​ത​രു​ൾ​പ്പെ​ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി പ​ത്ത​നം​തി​ട്ട​യി​ല്‍ 26 പേ​രും ജി​ല്ലാ ആ​ശു​പ​ത്രി കോ​ഴ​ഞ്ചേ​രി​യി​ല്‍ എ​ട്ടു പേ​രും ജ​ന​റ​ല്‍ ആ​ശു​പ​ത്രി അ​ടൂ​രി​ല്‍ നാ​ലു പേ​രും, സി​എ​ഫ്എ​ല്‍​ടി​സി റാ​ന്നി മേ​നാം​തോ​ട്ടം ആ​ശു​പ​ത്രി​യി​ല്‍ 10 പേ​രും ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ 20 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന​ത്.

വി​വി​ധ പോ​സി​റ്റീ​വ് കേ​സു​ക​ളി​ലെ 76 പേ​രാ​ണ് സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രു​ൾ​പ്പെ​ടെ 4240 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

116 കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ള്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​യി​ല്‍ നി​ല​വി​ല്‍ ആ​കെ 1170 പേ​രെ താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ നി​ന്ന് ഇ​ന്ന​ലെ 138 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ ജി​ല്ല​യി​ല്‍ നി​ന്നും 8581 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.

ഇ​ന്ന​ലെ 145 സാ​മ്പി​ളു​ക​ള്‍ നെ​ഗ​റ്റീ​വാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 392 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.