15000 വൃ​ക്ഷ​ത്തൈ​ക​ൾ ന​ടും
Wednesday, June 3, 2020 9:51 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക​പ​രി​സ്ഥി​തി ദി​ന​ത്തി​ൽ കെ​പി​എം​എ​സ് ജി​ല്ലാ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ എ​ട്ട് യൂ​ണി​യ​നു​ക​ളി​ലെ ഭ​വ​ന​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലു​മാ​യി 15000 വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട് ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഓ​ർ​മ​മ​രം എ​ന്ന പേ​രി​ലു​ള്ള പ​ദ്ധ​തി കെ​പി​എം​എ​സ് സു​വ​ർ​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. അ​ടൂ​ർ തെ​ങ്ങ​മ​ത്ത് ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യും സീ​ത​ത്തോ​ട്ടി​ൽ കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ​യും കോ​ഴ​ഞ്ചേ​രി​യി​ൽ കെ.​ശി​വ​ദാ​സ​ൻ നാ​യ​രും ഇ​ല​വും​തി​ട്ട​യി​ൽ കെ.​സി. രാ​ജ​ഗോ​പാ​ലും മ​ല്ല​പ്പ​ള്ളി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി​യും ഇ​ര​വി​പേ​രൂ​രി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടു​രും തി​രു​വ​ല്ല​യി​ൽ ഡി​വൈ​എ​സ്പി ഉ​മേ​ഷും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മ​ഹി​ളാ ഫെ​ഡ​റേ​ഷ​ൻ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ട​യാ​റ·ു​ള​യി​ൽ ഡോ. ​എം. എ​സ്.​സു​നി​ലും നി​ർ​വ​ഹി​ക്കും.
കെ​പി​എം​എ​സ് സു​വ​ർ​ണ​ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് അം​ഗ​ങ്ങ​ളു​ടെ എ​ല്ലാ​വീ​ടു​ക​ളും പ്ലാ​സ്റ്റി​ക് വി​മു​ക്ത​മാ​ക്കാ​ൻ പ​രി​പാ​ടി ക്ര​മീ​ക​രി​ച്ചി​രു​ന്നു. ഹ​രി​ത​ച്ച​ട്ടം പ്ര​കാ​രം അ​ടു​ക്ക​ള​ത്തോ​ട്ടം നി​ർ​മാ​ണ​വും ന​ട​ന്നു​വ​രു​ന്നു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി. ​ജ​നാ​ർ​ദ്ദ​ന​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ.​സി. ജ​നാ​ർ​ദ്ദ​ന​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി അ​നി​ൽ ബെ​ഞ്ച​മ​ണ്‍​പാ​റ, ട്ര​ഷ​റാ​ർ പി.​കെ. സു​രേ​ഷ്, കെ​പി​വൈ​എം ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​എ​സ്. ര​തീ​ഷ് ലാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.