മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
Friday, June 5, 2020 10:13 PM IST
അ​ടൂ​ർ: കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ റ​ബ​ർ തോ​ട്ട​ത്തി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ന്നി​വി​ഴ ത​റ​യി​ൽ വീ​ട്ടി​ൽ ബി​ജു (51)വി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബി​ജു​വി​ന്‍റെ കു​ടും​ബ വീ​ടി​ന് കി​ഴ​ക്ക് വ​ശ​ത്തു​ള്ള റ​ബ​ർ പു​ര​യി​ട​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ അ​യ​ൽ​വാ​സി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് നാ​ലു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ള്ള​താ​യി പോ​ലി​സ് പ​റ​ഞ്ഞു.