പ​ന്പ ത്രി​വേ​ണി​യി​ൽ മ​ണ​ൽ​വാ​ര​ൽ തു​ട​രു​ന്നു,തു​ട​ർ ന​ട​പ​ടി​ക​ളി​ൽ അ​വ്യ​ക്ത​ത
Friday, June 5, 2020 10:14 PM IST
പ​ത്ത​നം​തി​ട്ട: 2018ലെ ​മ​ഹാ​പ്ര​ള​യ​കാ​ല​ത്തും അ​തി​നു​ശേ​ഷ​വും പ​ന്പ ത്രി​വേ​ണി മു​ത​ൽ ര​ണ്ടു കി​ലോ​മീ​റ്റ​റി​ല​ധി​കം സ്ഥ​ല​ത്ത് അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ലും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കു​ന്ന പ്ര​ക്രി​യ ര​ണ്ടാം​ദി​വ​സ​ത്തി​ൽ.ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി നേ​രി​ട്ടു ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ശേ​ഖ​രി​ക്കു​ന്ന മ​ണ്ണ് കെഎ​സ്ആ​ർ​ടി​സി​ക്കു സ​മീ​പ​മാ​ണ് നി​ക്ഷേ​പി​ക്കു​ന്ന​ത്.
ഇ​തു പു​റ​ത്തേ​ക്കു ന​ൽ​കു​ന്ന​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഉ​ണ്ടാ​യി​ട്ടി​ല്ല. വ​നം​വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള​സ്ഥ​ല​മെ​ന്ന നി​ല​യി​ൽ മ​ണ്ണ് ത​ങ്ങ​ളു​ടെ അ​റി​വി​ല്ലാ​തെ പു​റ​ത്തേ​ക്കു കൊ​ണ്ടു​പോ​കാ​നാ​കി​ല്ലെ​ന്ന് വ​നം​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കെഎ​സ്ആ​ർ​ടി​സി ഭാ​ഗ​ത്തു മ​ണ​ൽ നി​റ​ഞ്ഞാ​ൽ നി​ല​യ്ക്ക​ലി​ലേ​ക്ക് മാ​റ്റാ​നാ​ണ ്തീ​രു​മാ​നം. പ​ന്പ​യി​ൽ നി​ന്നു മ​ണ​ൽ വി​ൽ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം സ​ർ​ക്കാ​രി​നു വി​ട്ടി​രി​ക്കു​ക​യാ​ണ്.
1685 ക്യുബിക് മീറ്റർ മണ്ണ് ഇന്നലെവരെ മാറ്റി. 12 ജെസിബികൾ ഉപയോഗിച്ച് വാരുന്ന മണ്ണ് 40 ലോറികളിലായാണ് നീക്കുന്നത്.